സ്കൂളിൽനിന്ന് കോളജിലെത്തിയ വാദ്യവിസ്മയം

2016, '17 വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ട്രിപിൾ, ജാസ് മത്സരത്തിൽ ജേതാവായിരുന്നു സിദ്ധാർഥ്. ഇക്കുറി ആദ്യ സർവകലാശാല കലോത്സവത്തിന് എത്തിയപ്പോഴും വിജയം ആവർത്തിച്ചു. പാശ്ചാത്യവാദ്യ വിഭാഗത്തിൽ മത്സരിച്ച സിദ്ധാർഥ് ഡ്രംസിലാണ് താളവിസ്മയം തീർത്തത്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒന്നാം വർഷ മൃദംഗ വിദ്യാർഥിയായ സിദ്ധാർഥ് ഫ്രീലാൻസ് ഡ്രമ്മറും കീ ബോർഡിസ്റ്റുമാണ്. സംഗീത സംവിധായകൻ ആകാനാണ് ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.