മെഡി സിറ്റി പദ്ധതി: നിലം നികത്തലിന്​ അനുമതി പിൻവലിച്ചതിനെതിരെ ഹരജി

കൊച്ചി: കടമക്കുടിയിലെ കൊച്ചിൻ മെഡി സിറ്റി പദ്ധതിക്ക് 47 ഏക്കർ നിലം നികത്താൻ നൽകിയ അനുമതി പിൻവലിച്ച റവന്യൂ വകുപ്പ് നടപടിക്കെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി നിലം നികത്താൻ അനുമതി നൽകിയശേഷം മാധ്യമറിപ്പോർട്ടുകളെ തുടർന്ന് അത് റദ്ദാക്കിയത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടി കൊച്ചി മെഡിക്കൽ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഹരജി നൽകിയത്. ലോകോത്തര നിലവാരമുള്ള മൾട്ടി സ്പെഷാലിറ്റി ഹെൽത്ത് കെയർ പദ്ധതിക്കാണ് കമ്പനി രൂപം നൽകിയിട്ടുള്ളതെന്ന് ഹരജിയിൽ പറയുന്നു. അലോപ്പതി, ആയുർവേദ ചികിത്സകേന്ദ്രങ്ങളും മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന് കടമക്കുടിയിൽ കണ്ടെത്തിയ ഭൂമിയിൽ 47 ഏക്കർ നിലമാണ്. ഇത് നികത്താൻ പൊതുആവശ്യം മുൻനിർത്തിയുള്ള പദ്ധതിയെന്ന നിലയിൽ അനുമതി നൽകാമെന്ന് കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. സമാന റിപ്പോർട്ടാണ് പ്രിൻസിപ്പൽ കൃഷി ഒാഫിസറും നൽകിയത്. ഇൗ റിേപ്പാർട്ടുകളുടെ അടിസ്ഥാനത്തിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി നിലം നികത്താൻ അനുമതി നൽകുകയായിരുന്നു. പിന്നീട് വാർത്തകളെത്തുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറിതന്നെ ഇൗ അനുമതി റദ്ദാക്കിയെന്നാണ് ഹരജിയിലെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.