കൃഷി ഉന്നതി മേളയിൽ നാളികേര വികസന ബോർഡ് പ​െങ്കടുക്കും

കൊച്ചി: ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൃഷി ഉന്നതി മേളയിൽ നാളികേര വികസന ബോർഡ് പങ്കെടുക്കും. ഇൗമാസം 16 മുതൽ 18 വരെ ഡൽഹിയിലെ പുസയിൽ നടക്കുന്ന മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച പ്രദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം കർഷകർ, ഗുണഭോക്താക്കൾ, ശാസ്ത്രജ്ഞർ, സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് വിദഗ്ധരുമായി സംവദിക്കാനും മേളയിൽ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും. നാളികേര വികസന ബോർഡി​െൻറ നേതൃത്വത്തിൽ അമ്പതോളം നാളികേര സംരംഭകരാണ് അവരുടെ നാളികേര ഉൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും വിപണനം നടത്താനുമായി മേളയിൽ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.