സമകാലീന ഇന്ത്യയിൽ വലഞ്ഞ് കാർട്ടൂണിസ്​റ്റുകൾ

കൊച്ചി: മത്സരാർഥിയുടെ സാമൂഹികബോധം പരീക്ഷിക്കുന്നതായിരുന്നു കാർട്ടൂണിനുള്ള വിഷയം, സമകാലീന ഇന്ത്യ പറയുന്നത്. നോട്ടുനിരോധനം മുതൽ കഴിഞ്ഞദിവസത്തെ കർഷകരുടെ ലോങ് മാർച്ച് വരെ പലരും വിഷയങ്ങളാക്കി. എ.ടി.എമ്മിനു മുന്നിലെ വയോധികർ, ജി.എസ്.ടി, പണവുമായി മുങ്ങുന്ന നീരവ് മോദി, ഇന്ധന വില വർധന, പ്രധാനമന്ത്രിയുടെ വിദേശയാത്ര, ത്രിപുര തെരഞ്ഞെടുപ്പ്, മധുവി​െൻറ കൊലപാതകം എന്നിങ്ങനെ നീളുന്ന വിഷയ വൈവിധ്യം. ചിരിയുണർത്തുന്നതും ചിന്തിപ്പിക്കുന്നതുമായ സൃഷ്ടികൾ വളരെ കുറവായിരുന്നു. ആശയം പൂർണമായി വരകളിൽ ആവിഷ്കരിക്കാൻ സാധിക്കാതെ പലരും വാചകങ്ങൾകൂടി ചേർത്താണ് മത്സരം പൂർത്തിയാക്കിയത്. ദൈനംദിന ജീവിതത്തെക്കുറിച്ച് അറിവുള്ളവരെങ്കിലും ചിന്തയിൽ പിന്നാക്കംപോയതാണ് മത്സരത്തി​െൻറ നിലവാരം കുറയാൻ കാരണമെന്ന് വിധികർത്താക്കളും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.