നഷ്​ടപരിഹാരം നല്‍കി ഏറ്റെടുത്തസ്ഥലം കൈയേറിയതായി ആക്ഷേപം നിർമാണം അധികൃതർ തടഞ്ഞു

മൂവാറ്റുപുഴ: കെ.എസ്.ടി.പി റോഡ് വികസനത്തിന് സര്‍ക്കാര്‍ 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തസ്ഥലം കൈയേറിയതായി ആക്ഷേപം. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ മടക്കത്താനം കവലയില്‍ കുരിശുപള്ളിയാണ് റോഡ് വികസനത്തിന് ഒഴിപ്പിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലവും മടക്കത്താനം ഏറ്റെടുത്ത സ്ഥലവും കൈവശപ്പെടുത്തി മൈലക്കൊമ്പ് പള്ളി കോണ്‍ക്രീറ്റ് കുരിശുപള്ളിക്കായി നിർമാണം ആരംഭിച്ചിരിക്കുകയാണ്. അധികാരികളുടെ മൗനാനുവാദത്തോടെ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ റവന്യൂ അധികാരികളും പൊലീസും നിർമാണം താൽക്കാലികമായി തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.