കുടിവെള്ളക്ഷാമം രൂക്ഷം കടമ്പ്രയാറിൽ തടയണ നിർമിക്കണം

പള്ളിക്കര: കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ കടമ്പ്രയാറി​െൻറ കൈവഴികൾ പുനരുദ്ധരിച്ച് തടയണ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടമ്പ്രയാറിൽ ചളി നിറഞ്ഞ് പുല്ലും കുളവാഴയും പാഴ്ച്ചെടിയും വളർന്ന് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. തോടുകളുടെ പുനരുദ്ധാരണം കിഴക്കമ്പലം, കുന്നത്തുനാട് , എടത്തല, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകൾ, തൃക്കാക്കര മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും കൃഷി നശീകരണത്തിനും പരിഹാരമാകും. നേരേത്ത, കടമ്പ്രയാറി​െൻറ ജലലഭ്യത പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുെന്നങ്കിലും തോടുകൾ നന്നാക്കുന്നതിന് പദ്ധതി തയാറാക്കിയിരുന്നില്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നുള്ള കൈവഴികളിലൂടെയാണ് കടമ്പ്രയാറിൽ ശുദ്ധജലമെത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ വർഷം ചില തോടുകൾ പുനരുദ്ധരിച്ച് തടയണ നിർമിച്ചിരുന്നു. പാലക്കുഴി തോട്, മാതകുളങ്ങര തോട്, പുതുശ്ശേരിക്കടവ് തോട്, പാപ്പാറക്കടവ് തോട്, താമരച്ചാൽ വലിയ തോട്, കോച്ചേരിത്താഴം റോഡ്, മനക്കേ തോട് , മോറക്കാലത്താഴം തോട്, കാണിനാട് പനമ്പേലി തോട്, പള്ളിക്കര തോട് എന്നിവയെല്ലാം പതിറ്റാണ്ടുകൾക്കുമുമ്പ് ജലഗതാഗതത്തിന് ഉപയോഗിച്ച ആഴവും വീതിയുമുള്ള തോടുകളായിരുന്നു. എന്നാൽ, കൈയേറ്റം തോടുകളുടെ വിസ്തീർണം പകുതിയാക്കി. തോടുകളോട് ചേർന്ന ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ കൃഷിയിറക്കാതെ വന്നതോടെ തോടുകൾ ചളിയും പുല്ലും പായലും നിറഞ്ഞ് നീരൊഴുക്ക് നിലക്കുകയായിരുന്നു. നിരോധിത ലഹരിവസ്തുക്കൾ പിടികൂടി പള്ളിക്കര: നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. പള്ളിക്കര മനക്കേക്കടവ് കോയിക്കര സ്റ്റോഴ്സിന് പിറകിലെ മരത്തിൽ കെട്ടിത്തൂക്കിയിരുന്ന 690 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇതേത്തുടർന്ന് കോയിക്കര ജോർജ് തോമസിനെ(50) കുന്നത്തുനാട് പൊലീസ് പിടികൂടി. നിരവധി ടൂറിസ്റ്റുകൾ ഉൾപ്പെടെ എത്തുന്ന പ്രദേശമാണിത്. പരിസരത്തെ അമ്യൂസ്മ​െൻറ് പാർക്കിലും കടമ്പ്രയാറിലും എത്തുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് കച്ചവടം നടത്തുന്നത് എന്നാണ് െപാലീസ് സംശയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.