ടോറസ്, ടിപ്പർ ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: ഡ്രൈവർമാരുടെ ലൈസൻസും വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള ടോറസ്, ടിപ്പർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇൗ മാസം 21 മുതലാണ് സമരം. മൂന്നുമാസത്തിനിടെ നിസ്സാര കാര്യങ്ങൾ പറഞ്ഞ് അഞ്ഞൂറ്റിനാൽപതോളം ലൈസൻസ് റദ്ദാക്കിയതായി ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പകപോക്കലാണ് ഇതിന് പിന്നിൽ. ഡ്രൈവർമാരുടെ പേരിൽ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച് കേസെടുക്കുന്നതിനൊപ്പം വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ പിടിച്ചിടുകയും വൻസംഖ്യ പിഴചുമത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജോയൻറ് സെക്രട്ടറി എം.വി. മാത്യു, പി.എ. ജനീഷ്, സി.എ. നൗഷാദ്, കെ.എസ്. നിസാം എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. തുറമുഖ തൊഴിലാളി ഫെഡറേഷൻ ദേശീയ സമ്മേളനം കൊച്ചി: അഖിലേന്ത്യ തുറമുഖ തൊഴിലാളി ഫെഡറേഷൻ ദേശീയ സമ്മേളനം 15 വരെ കൊച്ചിയിൽ നടക്കും. ചൊവ്വാഴ്ച രാവിലെ വെലിങ്ടൻ ഐലൻഡിലെ മർച്ചൻറ് നേവി ഹാളിൽ രാവിലെ 10 മുതൽ വനിത സമ്മേളനവും ദേശീയ നിർവാഹകസമിതി യോഗവും നടക്കും. വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. ദേശീയ സമ്മേളനം ബുധനാഴ്ച രാവിലെ 10ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വയലാർ രവി ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ട്രേഡ് യൂനിയൻ സമ്മേളനം എച്ച്.എം.എസ് ദേശീയ സെക്രട്ടറി ഹർഭജൻസിങ് സിദ്ധു ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വനിതകൾ ഉൾപ്പെടെ വിവിധ തുറമുഖങ്ങളിൽനിന്ന് എഴുനൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് പി.എം. മുഹമ്മദ് ഹനീഫ്, സെക്രട്ടറി റസിയ, വി.എച്ച്. ഷിഹാബുദ്ദീൻ, കെ. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.