ആദ്യ കിരീടത്തിലേക്ക്​ എസ്​.എച്ച്​ കോളജ്​

കൊച്ചി: എം.ജി കലോത്സവം അവസാന നാളിലെത്തുമ്പോൾ ആദ്യ കിരീടനേട്ടത്തിലേക്ക് തേവര എസ്.എച്ച് കോളജ്. 63 പോയൻറുമായാണ് എസ്.എച്ചി​െൻറ കുതിപ്പ്. എസ്.എച്ച് തിങ്കളാഴ്ചയും മെഡലുകൾ വാരിക്കൂട്ടിയപ്പോൾ മറ്റ് കോളജുകൾ വളരെ പിന്നാക്കംപോയി. വൻ വെല്ലുവിളി ഇല്ലാത്തിനാൽ സർവകലാശാലയുടെ കലാകീരിടം ആദ്യമായി ശിരസ്സിലേറ്റാൻ എസ്.എച്ചിനിത് സുവർണാവസരമാണ്. അതേസമയം, രണ്ടാം സ്ഥാനക്കാർക്കായുള്ള പോരാട്ടം കടുത്തതാണ്. 29 പോയൻറുള്ള എറണാകുളം സ​െൻറ് തേരേസാസ് കോളജാണ് ഇപ്പോൾ രണ്ടാംസ്ഥാനത്ത്. 24 പോയൻറുമായി മഹാരാജാസ് കോളജാണ് മൂന്നാം സ്ഥാനത്ത്. കോൽക്കളിയിൽ ഒന്നാം സ്ഥാനവുമായി അപ്രമാദിത്തം തുടർന്ന മാറമ്പള്ളി എം.ഇ.എസ് കോളജ് 20 പോയൻറുമായി നാലം സ്ഥാനത്തെത്തിയതാണ് തിങ്കളാഴ്ചത്തെ ശ്രദ്ധേയമായ പ്രകടനം. ഇതോടെ കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് 19 പോയൻറുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സമാന പോയൻറുമായി കൊച്ചിൻ കോളജും ഒപ്പമുണ്ട്. സമാപന ദിവസമായ ചൊവ്വാഴ്ച അ‍ഞ്ചിനങ്ങളിലാണ് മത്സരം. പ്രധാന വേദിയായ രാജേന്ദ്ര മൈതാനിയിൽ രാവിലെ ഒപ്പനയും മഹാരാജാസ് വേദിയിൽ വെസ്റ്റേണ്‍ സംഘഗാന മത്സവും നടക്കും. വൈകീട്ട് ആറിന് പ്രധാന വേദിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.