വേറിട്ട അനുഭവമായി ആവോ നാഗാ ക്വയർ

മട്ടാഞ്ചേരി: ക്ലാസിക്കൽ പൈതൃക പരമ്പരയുടെ ഭാഗമായി ഫോർട്ട്കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിൽ നാഗാലാൻഡ് കലാരൂപമായ 'ആവോ നാഗാ ക്വയർ' ആസ്വാദകർക്ക് വേറിട്ട അനുഭവമായി. പരമ്പരാഗത സംഗീതമായ നാഗാ ഫോക്ക്, ഗോസ്പ്പൽ എന്നിവയുടെ സംയുക്ത ശൈലിയാണ് ആവോ നാഗാ ക്വയർ. ഫിലിപ്പീൻസിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്റുർഗി ആൻഡ് മ്യൂസിക്കിൽനിന്ന് പഠനം പൂർത്തിയാക്കിയ അകാല അകൻ ഗമര​െൻറ നേതൃത്വത്തിൽ 23 അംഗ കലാകാരൻമാർ അണിനിരന്നു. വിദേശസഞ്ചാരികളും നാട്ടുകാരുമടക്കം പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയവും സ്പിക് മാകോയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജോലിക്കെതിരെ മദ്യപിച്ചതായി പരാതി മട്ടാഞ്ചേരി: കൊച്ചി താലൂക്ക് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാമ്പ് വെൻഡര്‍ മദ്യപിച്ചതായി പരാതി. ഇതേ തുടര്‍ന്ന് സ്റ്റാമ്പും മുദ്രപ്പത്രവും വാങ്ങാനെത്തിയവര്‍ പരാതിയുമായി തഹസില്‍ദാരെ സമീപിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സ്റ്റാമ്പ് വില്‍പ്പനക്ക് പുറമേ അപേക്ഷ എഴുത്തും ഇയാള്‍ ചെയ്യുന്നുണ്ട്. അപേക്ഷ എഴുതുന്നത് തെറ്റുകയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയും ചെയ്തതിനെത്തുടർന്ന് ഈരവേലി സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ കെ.എ. അജാസ് തഹസില്‍ദാരോട് പരാതിപ്പെടുകയായിരുന്നു. തഹസില്‍ദാര്‍ ഫോര്‍ട്ട്കൊച്ചി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തതായി ഫോര്‍ട്ട്കൊച്ചി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.