മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിച്ചു

ആലപ്പുഴ: മുസ്‌ലിം ലീഗ് ആലപ്പുഴ ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആചരിച്ചു. ജില്ല പ്രസിഡൻറ് എ.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. 'ഹരിത രാഷ്ട്രീയവും എഴുപത് വര്‍ഷവും' വിഷയത്തില്‍ എം.എ. അബൂബക്കര്‍ കുഞ്ഞാശാന്‍ ക്ലാസ് നയിച്ചു. മുതിര്‍ന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. ടൗണ്‍ പ്രസിഡൻറ് എ.എം. നൗഫല്‍ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ എ. യഹിയ, നസിം ഹരിപ്പാട്, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, ബി.എ. ഗഫൂര്‍, മണ്ഡലം പ്രസിഡൻറ് ബഷീര്‍ തട്ടാപറമ്പില്‍, ജനറല്‍ സെക്രട്ടറി ബാബു ഷെരീഫ്, ജബ്ബാര്‍ കൂട്ടോത്തറ, എ.കെ. ഷിഹാബുദ്ദീന്‍, വൈ. ജഹാസ്, വാഴയില്‍ അബ്ദുല്ല, യൂസുഫ് പോറ്റി, അബ്ദുല്‍ സലാം, എസ്. മുഹമ്മദ് കബീര്‍, സുനീര്‍ ഇസ്മായില്‍, ഷിബി കാസിം, ഇ.എന്‍.എസ്. നവാസ്, ബാദുഷ ഷെറീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എച്ച്. നിഷാദ് സ്വാഗതവും നൗഷാദ് കൂരയില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.