നിയന്ത്രണംവിട്ട് കാര്‍ മരത്തിലിടിച്ചു

കൂത്താട്ടുകുളം: ഇലഞ്ഞിയിൽ കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ മരത്തിലിടിച്ചു. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. തലയോലപ്പറമ്പില്‍നിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന മാരുതി കാറാണ് നിയന്ത്രണംവിട്ട് മുത്തോലപുരം ചക്കാലപ്പറ കുരുശുപള്ളിക്ക് സമീപത്തെ ഉരുളിചാലില്‍ ജോര്‍ജി‍​െൻറ വീട്ടുമുറ്റത്തെ മരത്തില്‍ ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറില്‍ വടയാര്‍ സ്വദേശികളായ നാലുപേര്‍ ഉണ്ടായിരുന്നു. സംഭവസമയം വീട്ടുമുറ്റത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.15 ദിവസം മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു കാര്‍ ഇടിച്ചിരുന്നു. ഫോട്ടോ : കൂത്താട്ടുകുളം മുത്തോലപുരം ചക്കാലപ്പറ കുരുശുപള്ളിക്ക് സമീപം നിയന്ത്രണംവിട്ട് മരത്തിലിടിച്ച കാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.