സുവർണജൂബിലി ആഘോഷം

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ വി.എച്ച് കോളനിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന് കീഴിെല ഗവ. നഴ്സറി സ്കൂളി​െൻറ സുവർണജൂബിലി ആഘോഷങ്ങൾ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു അധ്യക്ഷത വഹിച്ചു. ഡോ. എം.ഐ. പുന്നൂസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.എച്ച്. ഷഹബാസ്, പഞ്ചായത്ത് അംഗങ്ങളായ ജിഷ മനോജ്, സി.വി. അനിൽ, ജില്ല പട്ടികജാതി വികസന ഓഫിസർ ജോസഫ് ജോൺ, കെ.സി. ശിവദാസൻ, സി.കെ. വേലായുധൻ, സുനിത സുനിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ജിഷ സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻകാല അധ്യാപകെരയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.