വയോജന സംഗമം

ചെങ്ങമനാട്: പുതുവാശ്ശേരി ദര്‍ശന ജനകീയ വായനശാല ആഭിമുഖ്യത്തില്‍ വയോജനസംഗമം സംഘടിപ്പിച്ചു. വായനശാല പ്രസിഡൻറ് പി.യു. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹൈദ്രോസ് തോപ്പില്‍ സന്ദേശം നല്‍കി. വൈസ് പ്രസിഡൻറ് മജീദ് മണിച്ചേരി അധ്യക്ഷത വഹിച്ചു. പുതുവാശ്ശേരി ഗ്രാമത്തി​െൻറ ചരിത്രത്തെ സംബന്ധിച്ചും സാംസ്കാരിക നാള്‍വഴികളെക്കുറിച്ചും സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഖാദര്‍ എളമന, എം.വി. സുന്ദരന്‍, എ.കെ. അബ്ദുല്‍ഖാദര്‍, രാമന്‍കുട്ടി, വേലായുധന്‍, രാജന്‍, കോയാക്കുട്ടി, രേഖ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികൾ: പി.എം. ജയിംസ് (പ്രസി), പി.എം. ചന്ദ്രന്‍, ടി.പി. വേലായുധന്‍ (വൈസ് പ്രസി) എം.വി. രാമന്‍കുട്ടി (സെക്ര), രാജശേഖരന്‍ നായര്‍, എം.പി. ചാമി (ജോ. സെക്ര), ഇബ്രാഹീം എളമന (ട്രഷ). വനിതദിന വാരാചരണം ചെങ്ങമനാട്: പുതുവാശ്ശേരി ദര്‍ശന ജനകീയ വായനശാല വനിതദിന വാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനശാല പ്രസിഡൻറ് പി.യു. മുരളധരന്‍ ഉദ്ഘാടനം ചെയ്തു. വനിതവേദി പ്രസിഡൻറ് സൈന മുസ്തഫ അധ്യക്ഷത വഹിച്ചു. അധ്യാപകന്‍ ടി.കെ. രമേശ് സന്ദേശം നല്‍കി. റിട്ട. കൃഷി ഓഫിസര്‍ എ. ലത ബോധവത്കരണ ക്ലാസ് നയിച്ചു. രേഷ്മ മോന്‍സി സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും സംരക്ഷണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വാര്‍ഡ് മെംബര്‍ രമണി മോഹനന്‍, മുന്‍ വാര്‍ഡ് മെംബര്‍ സലീല രാധാകൃഷ്ണന്‍, ലത ദാസ്, ഖാദര്‍ എളമന, രേഖ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.