പുസ്തക പ്രകാശനം ഇന്ന്

കൊച്ചി: സംവിധായകനും നടനും തിരക്കഥകൃത്തുമായ ബാലചന്ദ്ര മേനോൻ രചിച്ച 'സ്റ്റാർട്ട് ആക്ഷൻ മ്യൂസിങ്സ് ഓഫ് എ മൂവി മേക്കർ പുസ്തകം ശനിയാഴ്ച പ്രകാശനം ചെയ്യും. അദ്ദേഹത്തി​െൻറ 'ഇത്തിരി നേരം ഒത്തിരി കാര്യം' പുസ്തകത്തി​െൻറ ഇംഗ്ലീഷ് വിവർത്തനമാണിത്. വൈകീട്ട് 4.30ന് മറൈൻ ഡ്രൈവ് കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പ്രകാശനം ചെയ്യും. ഡൽഹിയിലെ കൊണാർക് പബ്ലീഷേഴ്സ് ആണ് പ്രസാധകർ. വാർത്തസമ്മേളനത്തിൽ ബാലചന്ദ്ര മേനോൻ, പബ്ലീഷർ കെ.പി.ആർ. നായർ എന്നിവർ സംസാരിച്ചു. സിനിമ നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധി -ബാലചന്ദ്ര മേനോൻ കൊച്ചി: മലയാള സിനിമ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബാലചന്ദ്ര മേനോൻ. തിയറ്ററിൽ എത്തിനോക്കാൻപോലും ആരും തയാറാകുന്നില്ല. നല്ല ഒരുപാട് സിനിമകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും ചുവരുകളിലെ പോസ്റ്ററുകളിൽ മാത്രമായി അവ ഒതുങ്ങുകയാണ്. ഈ അവസ്ഥ മാറണണം. വ്യവസായം എന്നതിലപ്പുറം കുെറ കുടുംബങ്ങളുടെ അതിജീവനം കൂടിയാണ് സിനിമ. ത​െൻറ പുതിയ സിനിമയായ 'എന്നാലും ശരത്' ചിത്രീകരണം പൂർത്തിയായി. ഈ പ്രതിസന്ധികൾ അവസാനിച്ചാലുടൻ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അർഹിക്കുന്നവർക്കാണ് ലഭിച്ചതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.