67 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ കൈവശരേഖ നൽകുന്നു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിൽ നിന്നും പന്തപ്രയിൽ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങൾക്ക് വനാവകാശരേഖ നൽകുന്നു. ആറുവർഷത്തിലേെറയായി വന്യജീവി ശല്യത്തെ തുടർന്ന് വാരിയം വിട്ടിറങ്ങി വിവിധയിടങ്ങളിൽ കഴിഞ്ഞിരുന്ന മന്നാൻ വിഭാഗത്തിലെ 49ഉം മുതുവാൻ വിഭാഗത്തിലെ 18ഉം ഉൾെപ്പടെ 67 കുടുംബങ്ങൾക്കാണ് കുടുംബത്തിന് രണ്ട് ഏക്കർ വീതം ഭൂമിക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശരേഖ വിതരണം നടത്തുന്നത്. ഇതോടൊപ്പം 250ഓളം പട്ടയങ്ങളുടെ വിതരണവും നടക്കും. മാർച്ച് 31ന് രാവിലെ 11ന് കുട്ടമ്പുഴയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവ വിതരണം ചെയ്യുമെന്ന് ആൻറണി ജോൺ എം.എൽ.എ അറിയിച്ചു. ചടങ്ങിൽ മന്ത്രിമാരായ എ.കെ. ബാലൻ, ഇ.ചന്ദ്രശേഖരൻ, പി.രാജു എന്നിവർ പങ്കെടുക്കും. ഉൾവനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിതസൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് പന്തപ്രയിലേക്ക് വർഷങ്ങൾക്കുമുമ്പ് പുനരധിവസിപ്പിച്ച 67 ആദിവാസി കുടുംബങ്ങൾക്കാണ് രണ്ട് ഏക്കർ ഭൂമി വീതം വനാവകാശ നിയമപ്രകാരം കൈവശരേഖ നൽകുന്നത്. ഇവർക്ക് പുനരധിവാസ പാക്കേജി​െൻറ ഭാഗമായി ഭവനനിർമാണത്തിന് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 350 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കാൻ ഗുണഭോക്താവിന് മൂന്നരലക്ഷം രൂപ വീതം നൽകും. ഈ തുക നാല് ഗഡുക്കളായി നൽകും. കൂടാതെ, കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കാൻ 48 ലക്ഷം രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമായിട്ടുണ്ട്. കോളനിയിൽ ഓരോ കുടുംബത്തിനും അനുവദിക്കുന്ന ഭൂമിയിലേക്ക് എത്താൻ ഉൾറോഡുകൾ നിർമിക്കാൻ 37.50 ലക്ഷം രൂപയുടെ ഭരണാനുമതിയും ഫണ്ടും കോളനിയിലെ വൈദ്യുതീകരണ പ്രവൃത്തികൾക്ക് 42.68 ലക്ഷം- രൂപയുടെ ഫണ്ടും ലഭ്യമായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം തടയാൻ വൈദ്യുതിവേലി നിർമിക്കാൻ 8.05 ലക്ഷം രൂപയുടെ അടങ്കൽ വനം വകുപ്പ് തയാറാക്കി ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി ഇതി​െൻറ പണി ആരംഭിക്കുകയും ചെയ്തു. നേര്യമംഗലം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടനിർമാണം അവതാളത്തിൽ കോതമംഗലം: നേര്യമംഗലം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടനിർമാണം അവതാളത്തിൽ. 18 വർഷം മുമ്പ് ഹയർ സെക്കൻഡറി ആരംഭിച്ച സ്കൂളിലെ കെട്ടിട നിർമാണമാണ് എന്ന് ആരംഭിക്കുമെന്നറിയാതെ കിടക്കുന്നത്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തി​െൻറ കെട്ടിടത്തിൽതന്നെയാണ് ഹയർ സെക്കൻഡറിയും പ്രവർത്തിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് നിർമിച്ച ക്ലാസ് മുറികളിൽ പരമാവധി 50 കുട്ടികൾക്കാണ് ഇരിക്കാൻ കഴിയുക. എന്നാൽ, 75ൽപരം വിദ്യാർഥികളാണ് ക്ലാസ് മുറികളിൽ ഇരിക്കുന്നത്. പൊതു വിദ്യാഭ്യാസ യജ്ഞത്തി​െൻറ വിജയത്തോടെ ഹൈസ്കൂളിലും വിദ്യാർഥികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. അടുത്തവർഷം ഹയർ സെക്കൻഡറിക്ക് ക്ലാസ് മുറികൾ വിട്ടുകൊടുക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇത് അടുത്ത അധ്യയനവർഷത്തെ പ്ലസ് ടു പഠനത്തെതന്നെ ബാധിക്കുന്ന അവസ്ഥയാണ്. 2015-16 വർഷം ഹയർ സെക്കൻഡറി വിഭാഗം കെട്ടിടനിർമാണത്തിന് 1.16 കോടി അനുവദിച്ചിരുന്നു. ഹൈസ്കൂളിനോട് ചേർന്ന സ്ഥലത്ത് കെട്ടിടനിർമാണം ആരംഭിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതോടെ സ്കൂൾ കളിയിടം നഷ്ടമാകുമെന്ന് ചുണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവരുകയും നിർമാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു. ഇതിനുശേഷം ഹയർ സെക്കൻഡറിക്ക് അനുവദിച്ച സ്ഥലത്ത് മണ്ണിന് വേണ്ടത്ര ഉറപ്പ് ഇെല്ലന്ന് കണ്ടതിനെത്തുടർന്ന് മണ്ണി​െൻറ ഘടനയും ഉറപ്പും പരിശോധിക്കാൻ കളമശ്ശേരിയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. 2015-16 സാമ്പത്തിക വർഷം അനുവദിച്ച ഫണ്ടുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകൾക്കും കെട്ടിടം പൂർത്തിയായി എങ്കിലും നേര്യമംഗലത്തെ പ്രവൃത്തി ആരംഭിക്കാൻപോലും സാധിക്കാത്ത അവസ്ഥയിലാണ്. അടിയന്തരമായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകർതൃ സമിതി, സ്കൂൾ വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫിസിലേക്ക് മാർച്ച് അടക്കം സമരപരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.