'സ്നേഹസംഗമം'

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ കമ്മിറ്റി 'സ്നേഹസംഗമം -2018' സംഘടിപ്പിച്ചു. വനിതാസംഗമം ആശ്രയ വനിതവിഭാഗം രക്ഷാധികാരി മുംതാസ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡൻറ് സിനിമോള്‍ അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. ആശ്രയം യു.എ.ഇ പ്രസിഡൻറ് റഷീദ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ റാവുത്തര്‍ സംഭാവന നല്‍കിയ 10 ലക്ഷം രൂപ സ്വീകരിച്ച് കോതമംഗലം എം.എല്‍.എ ആൻറണി ജോണ്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലി​െൻറ ഷെയര്‍ ഡോ. അജയ്കുമാറിന് നല്‍കി എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ റാവുത്തര്‍, ഉമര്‍ അലി, സാജു സക്കറിയ, സുബൈര്‍ പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പൊതുയോഗം ഇസ്മായില്‍ റാവുത്തര്‍, ഉമര്‍അലി എന്നിവരെ രക്ഷാധികാരികളായും റഷീദ് കോട്ടയിലിനെ പ്രസിഡൻറായും സുനില്‍ പോളിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, ഗായികമാരായ അഭിരാമി, മീനാക്ഷി ജയകുമാര്‍, എം.എ. സഹീര്‍, യു.കെ ഗ്രീന്‍വിച്ച് സർവകലാശാലയില്‍നിന്ന് എം.ടെക് കംപ്യൂട്ടര്‍ എൻജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ ജിബി റാവുത്തര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുനില്‍ പോള്‍ സ്വാഗതവും ദീപു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.