ഹോട്ടൽ ആക്രമിച്ച സംഭവം; രണ്ടു പേർ പിടിയിൽ

കൊച്ചി: മദ്യലഹരിയിൽ യുവാക്കളുടെ സംഘം ഹോട്ടൽ ഉടമയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഏഴു പേർക്കെതിരെയാണ് പൊലീസ് േകെസടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പനമ്പിള്ളി നഗറിലെ ടീ ബ്രേക്ക് എന്ന ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായത്. ഉടമക്കും ജീവനക്കാരനും കൂടാതെ അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ടു േപർക്കും പരിക്കേറ്റു. സിനിമ കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കുടിവെള്ളത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. രാത്രിയിലും പ്രവർത്തിക്കുന്ന ഹോട്ടലി​െൻറ പരിസരത്ത് യൂവാക്കൾ കൂട്ടമായി ക്യാമ്പ് ചെയ്യുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി റെസിഡൻറ് അസോസിയേഷൻ പരാതി നൽകിയിരുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.