വനിതദിനാചരണം നടത്തി

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവ ചേർന്ന് നടത്തിയ വനിതദിനാചരണം പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഡെൻസി ടോമി അധ്യക്ഷത വഹിച്ചു. വടക്കേക്കര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ വടക്കുംപുറം എസ്.എം.എം.ഐ കോൺവൻറിലെ അന്തേവാസികൾക്കൊപ്പം വനിതദിനം ആഘോഷിച്ചു. അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ നൽകി. കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാല വനിതവേദി 'വായനയും സ്ത്രീസമൂഹവും' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഫെമി ജോഷി ഉദ്ഘാടനം ചെയ്തു. റീന വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ യൂനിറ്റുകൾക്ക് നടത്തിയ വായന മത്സരത്തിലെ വിജയികൾക്ക് കെടാമംഗലം ഗവ. എൽ.പി സ്കൂൾ അധ്യാപിക ഷൈനി സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.