അംബേദ്കർ പാർക്കി​െൻറ മതിൽ അപകടാവസ്ഥയിൽ

പറവൂർ: നഗരസഭയുടെ ഉടമസ്ഥതയിെല പുല്ലങ്കുളത്തെ അംബേദ്കർ പാർക്കി​െൻറ മതിൽ അപകടാവസ്ഥയിൽ. ഏറെ പഴക്കമുള്ള മതിൽ വിള്ളൽ വീണ് ചരിഞ്ഞ് നിലംപൊത്താവുന്ന നിലയിലാണ്. പാർക്കി​െൻറ വടക്കുവശെത്ത മതിലാണ് അപകടാവസ്ഥയിലുള്ളത്. കല്ലുകൾ ഇളകിയിരിക്കുകയാണ്. ദിവസവും ഒട്ടേറെ ആളുകൾ എത്തുന്ന സ്ഥലമാണ് പാർക്ക്. ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് തിരക്ക് ഏറെയുള്ളത്. ഇവിടെ വരുന്ന ആളുകൾ വാഹനങ്ങൾ നിർത്തിയിടുന്നത് മതിലിനോടുചേർന്നാണ്. ചരിഞ്ഞുനിൽക്കുന്ന മതിലി​െൻറ അരികിലും പലരും വന്നുനിൽക്കാറുണ്ട്. അധികൃത‍ർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഴാറായി നിൽക്കുന്ന മതിൽ പാർക്കി​െൻറ ശോഭ കെടുത്തുകയാണ്. ദുരന്തത്തിന് കാത്തുനിൽക്കാതെ മതിൽ ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.