വിദ്യാർഥികളെ മർദിച്ച പൊലീസ്​ നടപടി വിവാദത്തിൽ

കായംകുളം: അധികാര പരിധി ലംഘിച്ച് കാർത്തികപ്പള്ളി െഎ.എച്ച്.ആർ.ഡി കോളജിലെത്തിയ ഹരിപ്പാട് പൊലീസ് എസ്.എഫ്.െഎ ജില്ല നേതാക്കളെ കസ്റ്റഡിയിലെടുത്ത് മർദിച്ചത് വിവാദത്തിൽ. എസ്.എഫ്.െഎ ജില്ല കമ്മിറ്റി അംഗങ്ങളായ കായംകുളം പുതിയിടം റിജൂസിൽ ആസിഫ് (21), വേരുവള്ളിഭാഗം പ്രശാന്ത് ഭവനിൽ ലെനിൻ സന്യാൽ (21), യൂനിറ്റ് സെക്രട്ടറി പുതിയിടം സൈനബ മൻസിലിൽ അസ്ലം ഷാജി (20) എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഒാടെയായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത വിദ്യാർഥി നേതാക്കളെ ജീപ്പിനുള്ളിലും സ്റ്റേഷനിലുമിട്ട് മർദിച്ചു. സംഭവം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് അനസ് അലിയുടെ മുന്നിലിട്ടും ഇവരെ മർദിച്ചതായി ആക്ഷേപമുണ്ട്. ഇദ്ദേഹം ബഹളംെവച്ചതിനെ തുടർന്നാണ് മർദനം അവസാനിപ്പിച്ച് കരീലക്കുളങ്ങര പൊലീസിന് കൈമാറിയത്. കോളജിലെ ആദ്യവർഷ വിദ്യാർഥികൾ വ്യാഴാഴ്ച ഉച്ചക്ക് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇൗ സമയം ഇതുവഴി പോയ ഹരിപ്പാട് പൊലീസ് സംഭവം അറിഞ്ഞ് അകത്തേക്ക് കയറുകയായിരുന്നു. ഇതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇതോടെ പ്രകോപിതരായ പൊലീസ് സംഘം സംഭവത്തിൽ ഉൾപ്പെടാതിരുന്ന മൂന്ന് സീനിയർ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. കരീലക്കുളങ്ങര പൊലീസ് പരിധിയിലെ പ്രദേശത്ത് കയറി നടപടിയെടുത്ത ഹരിപ്പാട് പൊലീസിെനതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഡി.വൈ.എഫ്.െഎ നേതാക്കൾ ഇടപെട്ടതോടെ കരീലക്കുളങ്ങര സ്റ്റേഷനിലേക്ക് കൈമാറിയാണ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയത്. ശരീരമാസകലം മർദനത്തി​െൻറ പാടുകൾ നിഴലിച്ച് കാണാം. ബൂട്ടിട്ട് മർദിച്ച പൊലീസ് കരണത്തടിച്ചതായും വിദ്യാർഥികൾ പറഞ്ഞു. സാരമായി പരിക്കേറ്റ മൂവരെയും കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിബിൻ സി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. നസീം, ജി. ഹരികുമാർ, പി. ശശികല എന്നിവർ ആശുപത്രിയിൽ വിദ്യാർഥികളെ സന്ദർശിച്ചു. സംഭവം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ചാരായവും കോടയും പിടിച്ചു; യുവാവ് അറസ്റ്റിൽ ചാരുംമൂട്: അഞ്ച് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും എക്സൈസ് സംഘം പിടികൂടി. വിൽപന നടത്തിവന്ന യുവാവ് അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് പ്രസാദ്ഭവനത്തിൽ പ്രസാദാണ് (44) അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ച നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിൽ വിൽപനക്ക് െവച്ച ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. മറ്റൊരു അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളിയാണ് പ്രസാദ് എന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറിവ് ഓഫിസർ എം.കെ. ശ്രീകുമാർ, സി.ഇ.ഒമാരായ കെ. അനിൽകുമാർ, പ്രകാശൻ, ബി. പ്രവീൺ, ഡ്രൈവർ റമീസ് അലി എന്നിവരും റെയ്ഡിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.