അവസാന സുവര്‍ണനിമിഷങ്ങളിലാണോ നമ്മൾ -എന്‍.എസ്. മാധവൻ

കൊച്ചി: അവസാനത്തെ സുവര്‍ണനിമിഷങ്ങളിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുെന്നന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുറന്ന് പ്രതിഷേധിക്കുന്ന പ്രവണത ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാമായണ റീ ടോള്‍ഡ് നിരോധിച്ചത് മതേതരവാദിയായ നെഹ്റുവാണ്. എന്നാല്‍, ഇന്ന് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഭരണകൂടത്തിന് പകരം ആള്‍ക്കൂട്ടങ്ങളാണ്. പെരുമാള്‍ മുരുകനെ നിശ്ശബ്ദനാക്കാന്‍ വന്നതും ജാതിയാഥാസ്ഥിതികരായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയും ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങിലെ പ്രതിഷേധവുമൊക്കെ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇത്തരം പ്രതിഷേധങ്ങളാണ് ഇക്കാലത്തി​െൻറ പ്രതീക്ഷ. പക്ഷേ ഇത് അവസാന ചെറുത്തുനില്‍പാണോ എന്ന് തോന്നിപ്പോവുകയാണെന്നും മാധവന്‍ പറഞ്ഞു. പരിഷ്‌കൃതരെന്ന് സ്വയം പറയുന്നവര്‍ക്ക് ചവിട്ടിയും കുത്തിയും കൊല്ലാനുള്ള വിഭവമായി ആദിവാസികള്‍ മാറിയെന്ന് 'അരികുകളില്‍നിന്നുള്ള എഴുത്ത്' വിഷയത്തില്‍ സംസാരിച്ച നാരായൻ അഭിപ്രായപ്പെട്ടു. ആദിവാസികളുടെ ഭൂമി ആര്‍ക്കും നേടിയെടുക്കാം. ആദിവാസിക്ക് ഒരുരേഖയും കാണിക്കാനില്ല. ആദിവാസികളുടെ ജീവിതം എഴുതാന്‍ ശ്രമിക്കുന്നവർ പഠിച്ചിട്ട് എഴുതണമെന്നും അദ്ദേഹം പറഞ്ഞു. കലയെ ആദരിക്കാത്തവർ ജനാധിപത്യത്തെ തകർക്കുന്നു -ടി.എം. കൃഷ്ണ കൊച്ചി: രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുള്ളവര്‍പോലും കലയെ ആദരിക്കണമെന്നും കലയെ തകര്‍ക്കുന്നവര്‍ ജനാധിപത്യത്തെയാണ് തകര്‍ക്കുന്നതെന്നും കര്‍ണാടക സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ ടി.എം. കൃഷ്ണ. ലെനി​െൻറയും പെരിയാറി​െൻറയും പ്രതിമകള്‍ രാഷ്ട്രീയപ്രതീകങ്ങള്‍ മാത്രമല്ലെന്നും കലാസൃഷ്ടികള്‍ കൂടിയാണെന്നും കൃഷ്ണ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ 'ജനാധിപത്യത്തില്‍ കല' വിഷയത്തില്‍ സംഗീതസംവിധായകന്‍ ബിജിബാലുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഒന്നും ആകാശത്തുനിന്ന് പൊട്ടിവീണതല്ല. എല്ലാം പലതി​െൻറയും തുടര്‍ച്ച മാത്രമാണ്. ഇതില്‍ നമുക്കെല്ലാം കൂട്ടുത്തരവാദിത്തമുണ്ട്. കര്‍ണാടക സംഗീതത്തിനുമാത്രമല്ല, എല്ലാത്തിനും രാഷ്ട്രീയമുണ്ട്. കലാകാരന്‍ എന്നും ജാഗരൂകനായിരിക്കണം. ജനാധിപത്യവും കലയും തമ്മില്‍ സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. ജനാധിപത്യം മനുഷ്യന് സ്വാഭാവികമായി വരുന്നില്ല. ഭരിക്കാനും ഭരിക്കെപ്പടാനും നിയന്ത്രിക്കാനും നിയന്ത്രിക്കപ്പെടാനുമുള്ളതാണ് മനുഷ്യ​െൻറ ചോദനകള്‍. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.