കലക്​ടറേറ്റിനുമുന്നിൽ മാർച്ചും ധർണയും

കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാറുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഒാൾ ഇന്ത്യ അൺഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് കലക്ടറേറ്റിനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മുൻ എം.പി കെ.പി. ധനപാലൻ ധർണയും മുൻമന്ത്രി ഡൊമിനിക് പ്രസേൻറഷൻ മാർച്ചും ഉദ്ഘാടനം ചെയ്തു. എ.െഎ.യു.ഡബ്ല്യു.സി ജില്ല പ്രസിഡൻറ് കെ.എക്സ്. സേവ്യർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽമുത്തലിബ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, യൂനിയൻ സംസ്ഥാന ഭാരവാഹികളായ കെ.കെ. ജിന്നാസ്, റഷീദ് താനത്ത്, പി.വി. എൽദോസ്, വിവേക് ഹരിദാസ്, പി.െഎ. മുഹമ്മദാലി, തമ്പി അമ്പലത്തിങ്കൽ, ഷീബ രാമചന്ദ്രൻ, എ.പി. കുഞ്ഞുമുഹമ്മദ്,ഡി.സി.സി സെക്രട്ടറിമാരായ എം.പി. ശിവദത്തൻ, ജോൺ പഴയരി, ആർ.കെ. സുരേഷ് ബാബു, ഉണ്ണികൃഷ്ണൻ, ലിസി ജോർജ്, പി.പി. എൽദോസ്, കെ.എ. അഗസ്റ്റിൻ, എൻ.ഗോപാലൻ, ആൻറണി ആശാൻപറമ്പിൽ,ജോളി എംബ്ലാശ്ശേരി, വി.ആർ. സുധീർ, പി.എ.ജമാൽ ബാബു കുറ്റിക്കാട്, സക്കീർ തമ്മനം, എം.ഒ. വർഗീസ്, പി.കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.