കർദിനാളിനെതിരായ അന്വേഷണം: സീറോ മലബാർ സഭ അപ്പീലിന്​

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കം നാലുപേർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സീറോ മലബാർ സഭ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ഇതോടെ കേസ് നടത്തിപ്പി​െൻറ ചുമതല സഭ സിനഡ് ഏറ്റെടുക്കും. േകസ് നടത്തിപ്പിന് മെത്രാൻ സമിതിക്ക് സിനഡ് രൂപം നല്‍കി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറക്കലി​െൻറ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് കേസ് നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക. ഹൈകോടതി ഉത്തരവ് വന്നതിന് പിന്നാലെ സിനഡ് അടിയന്തര യോഗം ചേർന്നിരുന്നു. നടത്തിപ്പി​െൻറ ചുമതലയുണ്ടായിരുന്ന ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിനെത്തുടർന്നാണ് കേസ് സിനഡ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. കോടതിയിൽനിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ കേസ് നടത്തിപ്പില്‍ തുടക്കംമുതല്‍ വീഴ്ചയുണ്ടായെന്നാണ് സ്ഥിരം സിനഡി​െൻറ വിലയിരുത്തല്‍. അഭിഭാഷകരെ നിയമിക്കുന്നതടക്കം കാര്യങ്ങളിലും തീരുമാനമെടുക്കുക ഇനി മെത്രാൻ സമിതിയാകും. ഭൂമി വില്‍പനയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും രൂപതയിലെ രണ്ട് വൈദികര്‍ക്കും കച്ചവടത്തിലെ ഇടനിലക്കാരനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ചൊവ്വാഴ്ചയാണ് സിംഗിള്‍ െബഞ്ച് ഉത്തരവിട്ടത്. അതേസമയം, ഹൈകോടതി ഉത്തരവി​െൻറ പകര്‍പ്പ് ലഭിച്ച ശേഷമേ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.