വെളിയത്തുനാട് ഗവ.എം.ഐ യു.പിക്ക് ഒരുകോടി അനുവദിച്ചു

ആലങ്ങാട്: വെളിയത്തുനാട് ഗവ.എം.ഐ യു.പി സ്കൂളി​െൻറ പശ്ചാത്തല വികസനത്തിന് ഒരുകോടി അനുവദിച്ചതായി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അറിയിച്ചു. സ്കൂളി​െൻറ 80ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു അധ്യക്ഷത വഹിച്ചു. കവി സ്നേഹചന്ദ്രൻ ഏഴിക്കര മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി സർവശ്രേഷ്ഠ അവാർഡ് ജേതാവ് കെ.എൻ. സുനിൽ കുമാറിനെ ആദരിച്ചു. വിരമിക്കുന്ന അധ്യാപിക കെ.വി. ലിസിയെ എസ്‌.ഐ എൽ. കുമാർ പൊന്നാട അണിയിച്ചു. പ്രധാനാധ്യാപിക എം.എസ്‌. ജബനസ റിപ്പോർട്ട് അവതരിപ്പിച്ചു. വിനോദ് കെടാമംഗലം സംബന്ധിച്ചു. ബ്ലോക്ക് അംഗങ്ങളായ എ.എൻ. അശോകൻ, കെ.എച്ച്. ഷഹബാസ്, വാർഡ് അംഗം നസീർ പാത്തല, റഷീദ മുഹമ്മദാലി, വാഹിദ, മുഹമ്മദ് ഷരീഫ്, ടി.കെ. അയ്യപ്പൻ, നെഹ്‌ല ഫാത്തിമ എന്നിവർ സംസാരിച്ചു. എസ്‌.എം.സി ചെയർമാൻ പി.ടി. സതീശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ. ദിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.