വായനയെ പുനരുജ്ജീവിപ്പിക്കേണ്ടത് വിദ്യാർഥികൾ –എം.ഒ. ജോൺ

ആലുവ: വായന മരിക്കുകയാണെന്നും വിദ്യാർഥിസമൂഹമാണ് അതിനെ ഉയിർത്തെഴുന്നേൽപിക്കേണ്ടതെന്നും സംസ്ഥാന കാർഷിക കടാശ്വാസ കമീഷൻ അംഗം എം.ഒ. ജോൺ പറഞ്ഞു. അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയുടെ ഭാഗമായി ആലുവ അർബൻ സഹകരണ ബാങ്ക് സ​െൻറ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യ പുസ്തക കൂപൺ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അധ്യാപിക ജി. ഗീതയുടെ നേതൃത്വത്തിലുള്ള അധ്യാപക, വിദ്യാർഥി സംഘം കൂപണുകൾ ഏറ്റുവാങ്ങി. ആലുവ അർബൻ സഹകരണ ബാങ്ക് ചെയർമാൻ ബി.എ. അബ്‌ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. സഹകരണസംഘം ആലുവ അസി. രജിസ്ട്രാർ എൻ. വിജയകുമാർ, സ്കൂൾ പ്രധാനാധ്യാപകൻ വി.എ. ജോയ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.കെ. മുകുന്ദൻ, എം.കെ. അബ്‌ദുൽ ലത്തീഫ്, നഗരസഭ മുൻ കൗൺസിലർമാരായ ലത്തീഫ് പൂഴിത്തുറ, ഫാസിൽ ഹുസൈൻ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ് സ്വാഗതവും ജനറൽ മാനേജർ ടി.എ. ജോയ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.