വനിതദിനത്തിൽ പൊലീസ് സ്‌റ്റേഷൻ ഭരണം വനിതകൾക്ക്​

ആലുവ: ലോക വനിതദിനമായ മാർച്ച് എട്ടിന് റൂറൽ ജില്ലയിലെ മൂന്ന് പൊലീസ് സ്‌റ്റേഷനിൽ വനിത എസ്.എച്ച്.ഒമാർ ഭരിക്കും. മൂന്ന് വനിത എസ്.ഐമാരായിരിക്കും എസ്.എച്ച്.ഒ ചുമതലയിലുണ്ടാവുകയെന്ന് ജില്ല പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു. ആലുവ ഈസ്‌റ്റ്, പെരുമ്പാവൂർ, മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനുകളിലായിരിക്കും വനിത എസ്.എച്ച്.ഒമാരെ നിയമിക്കുന്നത്. വിൻസി ഏലിയാസ് (ആലുവ ഈസ്‌റ്റ്), പി.എസ്. സൈനബ (മൂവാറ്റുപുഴ), എ.എസ്. ഉഷ (പെരുമ്പാവൂർ) എന്നിവരാണ് പ്രത്യേക ചുമതല വഹിക്കുന്നത്. കൂടാതെ, റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനിലും അന്ന് ജി.ഡി ചാർജ്, സ്‌റ്റേഷൻ പാറാവ്, പരാതി അന്വേഷണം എന്നിവക്ക് പരമാവധി വനിത പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞവർഷവും റൂറൽ ജില്ലയിൽ ലോക വനിതദിനം ഇത്തരത്തിൽ ആചരിച്ചിരുന്നു. അന്ന് എടത്തല പൊലീസ് സ്‌റ്റേഷനാണ് വനിത പൊലീസ് സ്‌റ്റേഷനാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.