പുസ്തകങ്ങൾ വാങ്ങാൻ കൂപൺ വിതരണം

മൂവാറ്റുപുഴ: കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽനിന്ന് പുസ്തകങ്ങൾ വാങ്ങാൻ പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് കൂപൺ നൽകി. 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പദ്ധതി പ്രകാരമാണ് കൂപൺ വിതരണം. പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം വി.എച്ച്. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഫൈസൽ മുണ്ടങ്ങാമറ്റം, സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. photo ; എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽനിന്ന് പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള കൂപൺ വിതരണത്തി​െൻറ ഉദ്ഘാടനം കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.