ഗുണ്ട ആക്രമണം: ഒരു പ്രതികൂടി പിടിയിൽ

കോതമംഗലം: കുട്ടമ്പുഴ ഗുണ്ട ആക്രമണം ഒരു പ്രതികൂടി പിടിയിൽ. കുട്ടമ്പുഴ കാഞ്ഞിരത്തുകുടി നിബിനാണ് (20) പിടിയിലായത്. യുവാക്കളെ ആക്രമിച്ചശേഷം ഒളിവിൽ പോയ നിബിനെ ചൊവ്വാഴ്ച കുട്ടമ്പുഴ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കുട്ടമ്പുഴ സ്വദേശികളായ ശ്യാം, ബോണി, എൽദോസ് എന്നിവരെ പിടികൂടാനുണ്ട്. പുത്തൻപുരക്കൽ രാഹുൽ (20), കല്ലാലക്കുടി ശ്യാം (19) എന്നിവരെ നേരേത്ത പിടികൂടിയിരുന്നു. കുറ്റിയാചാൽ ആലുങ്കൽ രാജു (44), സഹോദരിയുടെ മകൻ തോൽകുടിയിൽ ജുബിലേഷ് (34) എന്നിവരെയാണ് പ്രതികൾ മർദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.