പാലച്ചുവട്​ കവലയിൽ പൈപ്പ്​ പൊട്ടി വെള്ളം പാഴാകുന്നു

പിറവം: കക്കാട് ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് കല്ലുവെട്ടാംമട, മുളക്കുളം ഭാഗത്തേക്കുള്ള പാലച്ചുവട് കവലയിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വ്യാപാരികളുടെ പരാതിയെത്തുടർന്ന് വാട്ടർ അതോറിറ്റി കരാറുകാർ പൈപ്പ് ചോർച്ച അടക്കൽ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിർത്തി. രണ്ട് മീറ്റർ ആഴത്തിൽ റോഡ് താഴ്ത്തിയാണ് പണി ആരംഭിച്ചത്. കുഴി മൂടിയിട്ടുമില്ല. ഇവിടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. പാലച്ചുവട് വളവിനടുത്താണ് കുഴി. ഇരുട്ടായാൽ ഇത് കാണാൻ പ്രയാസമാണ്. വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്തനാർബുദ പരിശോധന പിറവം: പാമ്പാക്കുട സെൻട്രൽ വൈസ്മെൻസ് ക്ലബ്, കൊച്ചിൻ കാൻസർ സ​െൻറർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്തനാർബുദ പരിശോധന ക്യാമ്പ് റീജനൽ ഡയറക്ടർ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡൻറ് കെ.കെ. ജോർജ്, ടെൻസിങ് ജോർജ്, ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.