ശ്രീനാരായണ വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂൾ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക്‌

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ജീവനക്കാരും നടത്തിവരുന്ന റിലേ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്‌. സമരം 14 ദിവസം പിന്നിട്ടു. ബുധനാഴ്ച മുതൽ കേരള അൺ എയ്ഡഡ് സ്കൂൾ എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് സുധീർ ജി. കൊല്ലാറ കലക്ടറേറ്റ് പടിക്കൽ നിരാഹാരം ആരംഭിക്കും. സമരം ഒത്തുതീർപ്പിന് ഇരുകൂട്ടരുമായി ചർച്ച ചെയ്യാൻ കലക്ടർ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടി എടുക്കാത്തതിനാലാണ് കലക്ടറേറ്റ് പടിക്കൽ നിരാഹാരം ആരംഭിക്കുന്നതെന്ന് സമരക്കാർ അറിയിച്ചു. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ സി.ബി.എസ്.ഇ നിയമ പ്രകാരം ക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം അധ്യാപകരും ജീവനക്കാരും ഫെബ്രുവരി 21 മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മാർച്ച് ഒന്നുമുതൽ രണ്ട് അധ്യാപകർ വീതമാണ് റിലേ നിരാഹാര സമരം നടത്തുന്നത്. അപർണ, വനജ എന്നിവരാണ് ചൊവ്വാഴ്ച നിരാഹാര സമരം അനുഷ്ഠിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.