നിലംപതിക്കാൻ കാത്ത്​ ജീർണിച്ച കെട്ടിടം; മുഖംതിരിച്ച്​ നഗരസഭ

മൂവാറ്റുപുഴ: ജീർണിച്ച് ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലായ കെട്ടിടം പൊളിച്ചുനീക്കാതെ നഗരസഭ. കാവുങ്കരയിലെ പഴയ പച്ചക്കറി മാർക്കറ്റിന് സമീപം നാല് പതിറ്റാണ്ടുമുമ്പ് നഗരസഭ നിർമിച്ച ഹോട്ടൽ മന്ദിരമാണ് അപകടഭീഷണിയായത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഒറ്റ നില മന്ദിരത്തിൽ ആദ്യകാലത്ത് ഹോട്ടലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അത് ബീഡി കമ്പനിയായി. അറ്റകുറ്റപ്പണി ചെയ്യാതെ കെട്ടിടം തകർച്ചഭീഷണിയിലായതോടെ ബീഡി കമ്പനി നിർത്തി. ഇതിനിടെ കെട്ടിടത്തി​െൻറ സൈഡ് ഭിത്തിയും പിൻഭാഗത്തെ ഭിത്തിയും തകർന്നു. കെട്ടിടം ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. ഇതിനോട് ചേർന്ന് ഒരു വ്യക്തിയുടെ കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. കാവുങ്കര മസ്ജിദ് റോഡിനരികിൽ സ്ഥിതി ചെയ്യുന്ന മന്ദിരം തകർന്നുവീണാൽ ഈ കെട്ടിടത്തിനും കേടുപാട് സംഭവിക്കും. തകർച്ച നേരിടുന്ന കെട്ടിടം പൊളിച്ചുനീക്കി പുതിയ മന്ദിരം പണിതാൽ ആയിരക്കണക്കിന് രൂപ വാടക ഇനത്തിൽ നഗരസഭക്ക് ലഭിക്കും. ഇടക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് ചില നീക്കങ്ങൾ നഗരസഭ നടത്തിയെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ തുടർനടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.