വിശദീകരണം ചോദിച്ചിട്ടില്ല^ആർ ശ്രീലേഖ

വിശദീകരണം ചോദിച്ചിട്ടില്ല-ആർ ശ്രീലേഖ കടുങ്ങല്ലൂര്‍: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം നിര്‍ത്തണമെന്ന ഫേസ് ബുക്കിലൂടെയുള്ള പരാമര്‍ശത്തില്‍ തന്നോട് ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലന്ന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍. ശ്രീലേഖ. കുത്തിയോട്ടം നിര്‍ത്തണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനിൽക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ലന്നും അവർ പറഞ്ഞു. ബിനാനിപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടം നടത്തുന്നതിലൂടെ ആണ്‍കുട്ടികളെ പീഡിപ്പിക്കുകയാണെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഈ ആചാരം നിര്‍ത്തിയാല്‍ മാത്രമെ താന്‍ ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടത്തുകയുള്ളൂവെന്ന പോസ്്റ്റാണ് വിവാദമായത്. പ്രസ്താവന വിവാദമായതോടെ ശ്രീലേഖയെ തള്ളി ദേവസ്വം മന്ത്രി രംഗത്ത് വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.