ഉത്സവത്തിനു കൊണ്ടുവന്ന ആന കൂട്ടാനയെ കുത്തി മറിച്ചു

പറവൂർ: . പുത്തന്‍വേലിക്കര ഇളന്തിക്കര തേക്കിൻകാട് തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകീട്ടുള്ള കാഴ്ചശ്രീബലി അരങ്ങേറുന്നതിന് മുൻപാണ് സംഭവം. കുത്തേറ്റ ആന വീണെങ്കിലും വേറെ അനിഷ്്ട സംഭവങ്ങള്‍ ഉണ്ടായില്ല. മൂന്നാനകളെയാണ് കാഴ്ചശ്രീബലിക്ക് അണിനിരത്തിയത്. വഴുവാടി കാശിനാഥന്‍ എന്നയാനയുടെ ദേഹത്തുരസിയ ചിറുമുഖംവിഷ്ണു എന്ന ആനയെയാണ് കാശിനാഥന്‍ കുത്തിവീഴ്ത്തിയത്. പുത്തൂർ മഹേശ്വരൻ എന്ന ആനയും ഉത്സവത്തിന് ഉണ്ടായിരുന്നു. ചിറുമുഖം വിഷ്ണു എന്ന ആന ഒറ്റ കൊമ്പനായിരുന്നു. രണ്ടാനകളെയും ഉടൻ ക്ഷേത്ര പരിസരത്തുനിന്നു മാറ്റി. പിന്നീട് ഒരാനയെ െവച്ച് കാഴ്ചശ്രീബലി നടത്തി. കുത്തേറ്റ ആനയ്ക്കും അതി​െൻറ പാപ്പാനും ചെറിയ പരിക്കുണ്ട്. കുത്തേറ്റ ആനയ്ക്ക് വെറ്ററിനറി ഡോക്ടര്‍ പ്രഥമ ശുശ്രൂഷ നല്‍കി. വഴുവാടി കാശിനാഥനെ എത്തിച്ചത് പാലിയേക്കര ടോൾ ബൂത്ത് മാനേജർ കൊടകര സ്വദേശി ശ്യാമാണ്. മൂന്ന് ആനകൾക്കും മദപ്പാടുള്ളതായി നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.