ഓടപ്പഴമെത്തി മണിയുടെ ചരമവാര്‍ഷികത്തില്‍

അങ്കമാലി: കാമുകിയെ ഓടപ്പഴത്തോടുപമിച്ച് 'ഓടപ്പഴം പോലൊരു പെണ്ണീനുവേണ്ടീ ഞാന്‍.. എന്ന പാട്ടെഴുതി ആലപിച്ച് മലയാളിമനസ്സ് കവര്‍ന്ന അന്തരിച്ച നടന്‍ കലാഭവന്‍മണിയുടെ രണ്ടാം ചരമം വാര്‍ഷിക ദിനം ചൊവ്വാഴ്ചയാണ്. മണിയുടെ ചരമവാര്‍ഷിക നാളില്‍ ഓടപ്പഴം പൂത്തുലഞ്ഞത് കൗതുകമായിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി തിരുവാല്ലൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഗിരീഷ്കുട്ട‍​െൻറ വീട്ടുമുറ്റത്തെ മാവില്‍ പൂത്തുലഞ്ഞ ഓടവള്ളിയിലാണ് നിറയെ ഓടപ്പഴമുണ്ടായത്. ഈന്തപ്പഴ വലുപ്പവും സ്വര്‍ണ നിറവും ഒൗഷധഗുണവുമുള്ള ഓടപ്പഴം കാണാന്‍ നിരവധി ആളുകളും ഗിരീഷ്കുട്ട‍​െൻറ വീട്ടിലെത്തുന്നുണ്ട്. പരമ്പരാഗത മരപ്പണിക്കാരാണ് ഗിരീഷ്കുട്ട‍​െൻറ കുടുംബം. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഓടമുണ്ടായത്. പണ്ട് കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഏറെയുള്ള പറമ്പുകളിലായിരുന്നു ഓടയുണ്ടായിരുന്നത്. മാവിലും മറ്റ് വൃക്ഷങ്ങളിലും ഓടവള്ളികള്‍ പടര്‍ന്ന് കയറുകയാണ് ചെയ്യുന്നത്. ജനവാസം കുടിയതോടെ പറമ്പുകള്‍ വീടുകളായി. അതോടെ ഓടം പോലുള്ള ഒൗഷധ സസ്യങ്ങളും അന്യമായി. പഴമക്കാര്‍ ഓടം കാണുകയും രുചിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പുതുതലമുറ കലാഭവന്‍മണി പാടിയതോടെ ഓടം കാണാന്‍ ഓടിനടക്കുകയാണ്. ആദിവാസി ഊരുകളിലും കാടുകളിലുമാണ് ഓടം കണ്ട് വരുന്നത്. പലവിധ വൃക്ഷങ്ങളില്‍ ഉയരങ്ങളോളം പടര്‍ന്ന് കയറുകയാണ് ചെയ്യുന്നത്. 25 വര്‍ഷം പൂര്‍ത്തിയായശേഷമാണ് ഓടം പൂക്കുകയും പഴമുണ്ടാവുകയും ചെയ്തത് എന്നതിന് ഗിരീഷ്കുട്ടന് വ്യക്തമായ തെളിവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗിരീഷി​െൻറ സഹോദരിയുടെ വിവാഹ നാളില്‍ അച്ചാച്ചന്‍ അയ്യപ്പന്‍ നട്ട് പിടിപ്പിച്ചതാണ് ഓടം. സഹോദരിയുടെ മകള്‍ക്ക് 24 വയസ്സുണ്ട്. പൂത്തുലഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഓടപ്പഴമുണ്ടാകുന്നത്. ഒരു തവണയുണ്ടായാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളിലും പഴമുണ്ടാകും. പഴം ചെറിയ തോതില്‍ ചപ്പിക്കുടിക്കാന്‍ മാത്രമെ സാധിക്കൂ. അതേസമയം പഴത്തി​െൻറ കുരു ഉണക്കി ആട്ടിയെടുത്തുണ്ടാക്കുന്ന 'ഓടത്തെണ്ണ' പ്രധാന ഒൗഷധമാണ്. ആയുർവേദ മരുന്നുകളിലും കര്‍ക്കിടക മാസത്തിലെ മരുന്നുകളിലും ഓടത്തെണ്ണ ഉപയോഗിക്കുക പതിവായിരുന്നു. തൊട്ടടുത്തുള്ള സഹോദരന്‍ പത്മനാഭ‍​െൻറ വീട്ടിലും ഓടം പൂത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.