ഗ്രാമസഭയും ആദരിക്കലും

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയും വാർഡിലെ മുൻ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. വാർഡ് അംഗം ബാബു തട്ടാർ കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.പി. ബേബി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഭാഷ് മാമലശ്ശേരി 2018-19 വർഷത്തെ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ മുൻ ജനപ്രതിനിധികളായ കെ.വി. അബ്രഹാം കുടംപിള്ളിൽ, തങ്കപ്പൻ ചങ്ങാലി മറ്റത്തിൽ, മഞ്ജു രാജപ്പൻ തത്തപ്പനാൽ സരള രാമൻ നായർ മനയ്ക്കത്തോട്ടത്തിൽ എന്നിവരെ ആദരിച്ചു. അംഗൻവാടി അധ്യാപിക പി. കെ. ജിഷ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.