ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു

ചെങ്ങന്നൂർ: വനിത ശിശുവികസന വകുപ്പ്, കുറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ ക്ലബ് (ഒ.ആർ.സി) എന്നിവയുടെ ആഭിമുഖ്യത്തിൽ 'സ്മാർട്ട് 40' ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 40 വിദ്യാർഥികളെയാണ് പങ്കെടുപ്പിച്ചത്. പരിശീലനശേഷം ഇവരുടെ സേവനം സ്കൂളിലെ മറ്റ് വിദ്യാർഥികൾക്ക് കൂടി ലഭ്യമാകാത്തക്കവിധമുള്ള തരത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥ്, വൈസ് പ്രസിഡൻറ് ചെറിയാൻ തോമസ്, ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, പഞ്ചായത്ത് അംഗങ്ങളായ അജി കല്ലംപറമ്പ്, പ്രസാദ്, പ്രസന്ന സതീഷ്, രാജലക്ഷ്മി തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. ഫാക്കൽറ്റിമാരായ രാജശേഖരൻ, ഷാജി തിരുവല്ല, സ്കൂൾ പി.ടി.എ പ്രസിഡൻറ് ഇന്ദിര രവി, പ്രിൻസിപ്പൽ പി.എം. രാജേഷ്, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സമ്മാനദാനം നടത്തി. ബിസിനസ് ഷൈമാസ് ഹോണ്ട 14ാമത് ഷോറൂം കറ്റാനത്ത് ആലപ്പുഴ: ഹോണ്ടയുടെ കേരളത്തിലെ പ്രമുഖ ഡീലറായ ഷൈമാസ് റൈഡേഴ്സ് ഹോണ്ടയുടെ പുതിയ ഷോറൂം കറ്റാനം വില്ലേജ് ഒാഫിസിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. വി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബോബൻ കറ്റാനം സംസാരിച്ചു. ഹോണ്ട സൗത് സോണൽ മാനേജർ ഗ്യാനാൻഷു ബാരാൺവാൾ, ഏരിയ മാനേജർ മഞ്ജുനാഥ് പാട്ടിൽ, ഷൈമാസ് എം.ഡി ടി.എം. ബഷീർ, ഷൈമാസ് റൈഡേഴ്സ് ഹോണ്ട സി.ഇ.ഒ അറാഫത്ത് ബഷീർ, എ.ജി.എം കെ.എം. ബാബു എന്നിവർ പെങ്കടുത്തു.ഷൈമാസി​െൻറ 14ാമത് ഷോറൂമാണിത്. ഫോൺ: 9745553433. പരിപാടികൾ ഇന്ന് ആലപ്പുഴ ടൗൺഹാൾ: ഓൾ കേരള ലോട്ടറി ഏജൻറ്സ് സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം -രാവിലെ 10.30 തുറവൂർ മാസ്റ്റേഴ്സ് കോളജ്: സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് -രാവിലെ 9.00 തുറവൂർ പുത്തൻകാവ് മഹാദേവി ക്ഷേത്രം: ഉത്സവം. ആറാട്ട് ബലി -വൈകു. 4.30 എരമല്ലൂർ ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രി: സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 9.00 എഴുപുന്ന യവനിക ഓഡിറ്റോറിയം: എഴുപുന്ന പഞ്ചായത്ത് കർഷക ഏകോപന സമിതി സമ്മേളനം -രാവിലെ 10.30 ഡാണാപ്പടി എം.സി.എം ഓഡിറ്റോറിയം: പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഹരിപ്പാട് ബ്ലോക്ക് വാർഷികവും കുടുംബ സംഗമവും -രാവിലെ 9.00 നൂറനാട് പാറ ജങ്ഷൻ: കഥാകൃത്ത് ആർ. ജയകുമാർ അനുസ്മരണ സമ്മേളനം -വൈകു. 5.00 ചെന്നിത്തല ചെറുകോൽ ശ്രീധർമശാസ്ത- സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തിരുവുത്സവം. ആറാട്ട് ബലി -ഉച്ച. 2.00 തിരുവൻവണ്ടൂർ ശാഖ അങ്കണം: വീരശൈവ മഹാസഭ തിരുവൻവണ്ടൂർ, -പ്രയാർ ശാഖകളുടെ വാർഷിക പൊതുയോഗം -വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.