കടക്കെണിയിൽ നഷ്​ടപ്പെട്ട കിടപ്പാടം സ്​ത്രീകൾക്ക്​ ലഭ്യമാക്കി കരുണ പാലിയേറ്റിവ്

ചെങ്ങന്നൂർ: കടക്കെണിയിൽപെട്ട് വയോധികരുടെ വീട് ജപ്തി ചെയ്ത സ്വകാര്യ ബാങ്ക് നടപടിയിൽ കരുണ പാലിയേറ്റിവും സി.പി.എം ജില്ല കമ്മിറ്റിയും ഇടപെട്ട് ആശ്വാസം പകർന്നു. വെൺമണി പഞ്ചായത്ത് എട്ടാം വാർഡിൽ പുന്തല കക്കട ആക്കിലേത്ത് മേലേത്തേതിൽ വീട്ടിൽ ലൈലാബീവിയും (48) ഭർതൃമാതാവ് ഷഹറുബാൻ ബീവിയും (86) താമസിക്കുന്ന വീടാണ് മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത്. ബാങ്ക് അധികൃതർ എത്തി ലൈലബീവിയെയും ഷഹറുബാൻ ബീവിയെയും പുറത്താക്കി വീട് മുദ്രെവച്ചു. ഇരുവർക്കും സമീപമുള്ള കാലിത്തൊഴുത്തിൽ അഭയം പ്രാപിക്കേണ്ട ദുർഗതിയുണ്ടായി. വീട് തുറന്നുകൊടുക്കാൻ കോടതി നിർദേശിച്ചെങ്കിലും ബാങ്ക് അധികൃതർ തയാറായില്ല. തുടർന്നാണ് സി.പി.എമ്മും കരുണ പാലിയേറ്റീവും ഇടപെട്ടത്. വീട് അറ്റകുറ്റപ്പണിക്ക് 2008 ജൂണിൽ പുതിയ തലമുറ ബാങ്കായ മഹീന്ദ്രയുടെ പത്തനംതിട്ട ശാഖയിൽനിന്ന് ലൈല 2,75,000 രൂപ വായ്പ എടുത്തിരുന്നു. ഭർതൃമാതാവി​െൻറ പേരിലെ വസ്തുവും വീടും പണയം നൽകിയാണ് വായ്പതുക വാങ്ങിയത്. 2012 മേയ് വരെ ലൈല കുടിശ്ശിക ഇല്ലാതെ തുക അടച്ചുവന്നു. ഗൾഫിൽ ജോലിയുണ്ടായിരുന്ന ഭർത്താവിന് ഇതിനിടെ ജോലി നഷ്ടപ്പെട്ടു. മാസ തവണ മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ലൈല പറഞ്ഞു. വിവരമറിഞ്ഞതിനെ തുടർന്ന് സി.പി.എം ജില്ല സെക്രട്ടറിയും കരുണ പാലിയേറ്റിവ് കെയർ ചെയർമാനുമായ സജി ചെറിയാ​െൻറ നേതൃത്വത്തിൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രമേശ് കുമാർ, എം. ബദറുദ്ദീൻ, എ.കെ. ശ്രീനിവാസൻ, ബി. ബിജു, അജീഷ്, പഞ്ചായത്ത് അംഗങ്ങളായ എം.ടി. ശ്രീലത, ഷൈലജ വിജയൻ എന്നിവർ ലൈലയുടെ വീട്ടിലെത്തി. തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തി​െൻറ സാന്നിധ്യത്തിൽ ചർച്ച ചെയ്തശേഷം ലൈലയെയും ഷഹറുബാൻ ബീവിയെയും വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവർക്കും അടിയന്തരമായി ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എത്തിക്കും. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി നേതൃത്വത്തിൽ ഇരുവർക്കും വൈദ്യസഹായം ക്രമീകരിക്കും. ഇവരുടെ ദൈന്യാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് നിവേദനം നൽകുമെന്നും സജി ചെറിയാൻ അറിയിച്ചു. പരാതി നൽകി മാന്നാർ: പഞ്ചായത്തി​െൻറ അനുമതിയില്ലാതെ താമസിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികൾ നാട്ടുകാരെ ശല്യം ചെയ്യുന്നതായി പരാതി. കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 12ാം വാർഡിൽ താമസിക്കുന്ന 40 ഇതരസംസ്ഥാന തൊഴിലാളികളാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.