പ്രതിഷേധ ജ്വാല

ആലുവ: ആദിവാസി യുവാവ് മധുവി‍െന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പൗരവകാശ സംരക്ഷണ സമിതി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രസിഡൻറ് സി.എം. അബ്‌ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു പരിയാരത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ എ.വി. റോയ്, വി.ടി. ചാർലി, ജോൺസൺ മുളവരിക്കൽ, ജയാസ് മനാടത്ത്, പി.സി. നടരാജൻ, അബൂബക്കർ പൂക്കോട്ടിൽ, എം.എം. ഹൈദ്രോസുകുട്ടി, ബാബു കുളങ്ങര, അബ്‌ദുൽ ഖാദർ ഞാറളാക്കാടൻ, ഷെമീർ കല്ലുങ്കൽ, ഗഫൂർ മയിലക്കര, പി.എച്ച്. ഷരീഫ് എന്നിവർ സംസാരിച്ചു. കെ.കെ. ശിവനാന്ദൻ സ്വാഗതവും കൺവീനർ ദാവൂദ് ഖാദർ നന്ദിയും പറഞ്ഞു. ആലുവ: മധുവിനെ കൊലപ്പെടുത്തിയതിൽ എം.ഇ.എസ് ആലുവ താലൂക്ക് ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻറ് കെ.എം. ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.എം. സക്കീർ ഹുസൈൻ, സെക്രട്ടറി എം.എം. അഷറഫ്, കെ.എം. ലിയാഖത്ത് അലിഖാൻ, പി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.എച്ച്. ഷംസുദ്ദീൻ സ്വാഗതവും അബ്ബാസ് മട്ടുമ്മൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.