കെ.എസ്​.ആർ.ടി.സി: പെന്‍ഷന്‍ വിതരണം 92 ശതമാനം പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴിയുള്ള കെ.എസ്.ആർ.ടി.സിയിലെ കുടിശ്ശികയടക്കം പെൻഷൻ വിതരണം 92 ശതമാനം പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 38,922 പെന്‍ഷന്‍കാരില്‍ 92 ശതമാനംപേര്‍ സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ ആകെ പെന്‍ഷന്‍ കുടിശ്ശികയുടെ 92 ശതമാനത്തോളം തുകയായ 201.33 കോടി വിതരണം ചെയ്യാനായി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി 220 കോടിയോളം രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിനായി പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുറന്ന ബാങ്കുകളിലേക്ക് കൈമാറിയത്. ഇനിയും അക്കൗണ്ട് തുറക്കാത്ത പെന്‍ഷന്‍കാര്‍ എത്രയും വേഗം സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് കുടിശ്ശിക അടക്കമുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും കൈപ്പറ്റണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.