പെൻഷനേഴ്സ് അസോസിയേഷൻ ധർണ

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്.പി.എ) ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജി. രാധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സി.പി. ആൻറണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. അബ്‌ദുൽ ഖാദർ, പി.കെ. സുബ്രഹ്മണ്യൻ, സി.കെ. അബ്‌ദുൽ സലാം, ബി. രാജഗോപാൽ, പി.കെ. റാഫേൽ, പ്രഫ. ഗോവിന്ദൻകുട്ടി േമനോൻ, അഗസ്‌റ്റിൻ ചെങ്ങമനാട് എന്നിവർ സംസാരിച്ചു. അപകടഭീതി ഉയർത്തി നീർപ്പാലത്തിലൂടെ ഇരുചക്ര വാഹന ഗതാഗതം ആലുവ: പെരിയാർവാലിയുടെ നീർപ്പാലത്തിന് മുകളിലെ ഇരുചക്ര വാഹന ഗതാഗതം അപകടഭീതി ഉയർത്തുന്നു. പെരിയാർവാലിയുടെ കനാൽ വെള്ളം ആലങ്ങാട് ഭാഗത്തേക്ക് കൊണ്ടുപോകാൻ മാർക്കറ്റ് ഭാഗത്തുനിന്ന് തുടങ്ങി യു.സി കോളജിനടുത്ത് അവസാനിക്കുന്ന നീർപ്പാലത്തിലാണ് ബൈക്ക് യാത്ര ദുരിതമായിരിക്കുന്നത്. നാളുകളായി സ്ലാബുകൾ തകർന്നും കൈവരികൾ പൊട്ടിപ്പൊളിഞ്ഞും കിടക്കുകയാണ്. നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പ്രഭാത സവാരിക്കാരും കാൽനടക്കാരും ഈ പാലം ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇത് അപകടം വിളിച്ചുവരുത്തിയിട്ടുമുണ്ട്. സമീപകാലത്തായി ഇരുചക്ര വാഹനങ്ങൾ ധാരാളമായി ഇതിന് മുകളിലൂടെ യാത്ര ചെയ്യുകയാണ്. കോഴിക്കടകളിേലതടക്കം മാലിന്യം പാലത്തിലൂടെ ബൈക്കുകളിൽവന്ന് പെരിയാറിലേക്ക് എറിയുന്നത് പതിവാണ്. ഇവ പുഴയിൽ കിടന്ന് ചീഞ്ഞ് ദുർഗന്ധത്തിനും ഇടയാക്കുന്നുണ്ട്. വിവരങ്ങൾ കാണിച്ച് കോറ പെരിയാർവാലി എക്സിക്യൂട്ടിവ് എൻജിനീയർക്കും പൊലീസ് മേധാവിക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. പാലത്തിലൂടെയുള്ള ബൈക്ക് യാത്ര തടയണമെന്നും പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡൻറ് ഹംസക്കോയ, ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.