കെ.എസ്.ആര്‍.ടി.സി ഡിപ്പോ: നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ സബ്മിഷന്‍

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ യാർഡി​െൻറ അടക്കം ജോലികൾ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്‍. നിര്‍മാണപ്രവര്‍ത്തനം നീളുന്നത് ഡിപ്പോ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായതോടെയാണ് നിര്‍മാണവും അനുബന്ധ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് 5.25 കോടിയാണ് അടങ്കല്‍ തുക കണക്കാക്കിയിരുന്നത്. 3.47 കോടിക്കാണ് 16 കടമുറികള്‍ ലേലം ചെയ്ത് നല്‍കിയത്. ഇതില്‍ 1.91 കോടിയാണ് ലഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി കടമുറി കൈമാറിയാേല ബാക്കി തുക ലഭിക്കൂ. 2016-17 വര്‍ഷത്തെ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.50 കോടി അനുവദിെച്ചങ്കിലും നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിപ്പോ യാര്‍ഡി​െൻറയും വൈദ്യുതീകരണത്തി​െൻറയും ജോലിക്ക് 2.50 കോടിയുടെയും എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ചു. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സബ്മിഷന് മറുപടിയായി പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സി​െൻറ സിവില്‍ പ്രവൃത്തികളുടെയും സ്വീവേജ് ട്രീറ്റ്‌മ​െൻറ് പ്ലാൻറി​െൻറയും നിർമാണം 90 ശതമാനം പൂര്‍ത്തീകരിച്ചു. സമുച്ചയത്തിലെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടമുറികള്‍ ലൈസന്‍സികള്‍ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴ ഡിപ്പോയിലെ യാര്‍ഡ് നിര്‍മാണത്തിന് 1.75 കോടി കെ.എസ്.ആര്‍.ടി.സി അനുവദിച്ചിട്ടുെണ്ടന്നും നിര്‍മാണപ്രവൃത്തിയുടെ ഇ-ടെന്‍ഡര്‍ ചെയ്യാൻ അനുമതി നല്‍കിയെന്നും മന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് നിര്‍മിക്കുന്നതിന് 1.5 കോടി അനുവദിച്ചിട്ടുണ്ട്. ഇ-ടെന്‍ഡറും പൂര്‍ത്തിയായി. എന്നാല്‍, ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കരാറുകാരന്‍ കത്ത് നല്‍കിയിരിക്കുകയാണ്. ഇതി​െൻറ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുകയാെണന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.