പെരുമ്പളം പാലം: അടങ്കൽ തയാറാക്കൽ നടപടി തുടങ്ങി

പൂച്ചാക്കൽ: പെരുമ്പളം ദ്വീപിലേക്കുള്ള പാലത്തി​െൻറ അടങ്കൽ തയാറാക്കൽ തുടങ്ങി. ചെലവ് 100 കോടി കവിയുമെന്ന് പ്രാഥമിക നിഗമനം. എ.എം. ആരിഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥ സംഘമാണ് ഇതിന് തുടക്കമിട്ടത്. കേബിൾ സ്റ്റേയ്ഡ് ബ്രിഡ്ജ് മാതൃകയിൽ പാലം നിർമിക്കാനാണ് തീരുമാനം. മറ്റ് പാലങ്ങളിൽനിന്ന് വ്യത്യസ്തവും മനോഹരവുമായ മാതൃകയാണിത്. 1140 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11.06 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. അരൂക്കുറ്റി പഞ്ചായത്തിലെ വടുതല ജെട്ടി മുതൽ പെരുമ്പളം പഞ്ചായത്തിലെ പെരുമ്പളം നോർത്ത് ബോട്ടുജെട്ടി വരെയുള്ള കായൽ ദൂരത്തിലാണ് പാലം നിർമിക്കുക. ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളും പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻെവസ്റ്റ്മ​െൻറ് ഫണ്ട് ബോർഡിലാണ് (കിഫ്ബി) പാലം നിർമിക്കുക. മൂന്നാഴ്ചക്കുള്ളിൽ അടങ്കൽ തയാറാക്കൽ പൂർത്തിയാക്കും. പിന്നീട് വിശദമായ പദ്ധതിരേഖയും തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കാനാണ് തീരുമാനം. കിഫ്ബി ബോർഡ് ഇത് ചർച്ച ചെയ്ത് നിർമാണ അനുമതി നൽകണം. സംസ്ഥാന ബജറ്റിൽ 100 കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. മണ്ണ് പരിശോധന ഉൾപ്പെടെ മറ്റ് നടപടികളും പൂർത്തിയായി. എം.എൽ.എയെ കൂടാതെ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ റിജോ തോമസ് മാത്യു, അസി. എൻജിനീയർ എം.എസ്. സചിൻ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, വൈസ് പ്രസിഡൻറ് പി.ജി. മുരളീധരൻ, അംഗം പി.കെ. കൊച്ചപ്പൻ, അരൂക്കുറ്റി പഞ്ചായത്ത് അംഗം ബി. വിനോദ് തുടങ്ങിയവർ അടങ്കൽ തയാറാക്കൽ നടപടികളിൽ പെങ്കടുത്തു. ഹബീബിനെ നന്ദി അറിയിക്കാൻ സന്തോഷും ഷാജഹാനും എത്തി അമ്പലപ്പുഴ: ഒമാൻ ജയിലിൽനിന്ന് കാൽനൂറ്റാണ്ടിനുശേഷം ജയിൽമോചിതരായ തിരുവനന്തപുരം സ്വദേശി ഷാജഹാനും അമ്പലപ്പുഴ സ്വദേശി സന്തോഷും കുടുംബത്തോടൊപ്പം മോചനത്തിനായി ശ്രമംനടത്തിയ ഹബീബിനെ നന്ദി അറിയിക്കാൻ വീട്ടിലെത്തി. ഷാജഹാ​െൻറ ഭാര്യ ആബിദ, മകൻ ഷമീർ, സന്തോഷി​െൻറ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരാണ് ഹബീബ് തയ്യിലി​െൻറ വീട്ടിലെത്തിയത്. ജയിലിൽനിന്ന് മോചിതനാക്കാൻ തനിക്കും സന്തോഷിനും സഹായ സഹകരണങ്ങൾ ചെയ്ത ഹബീബിനെ മറക്കാൻ കഴിയുകയിെല്ലന്ന് ഷാജഹാൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാജഹാനും സന്തോഷും നാട്ടിലെത്തിയത്. ഒമാൻ മലയാളി വ്യവസായിയും ലോക കേരള സഭ അംഗവുമായ ഹബീബ് തയ്യിൽ അവരുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. വിവരം അറിഞ്ഞതുമുതൽ ഹബീബ് അധികാരകേന്ദ്രങ്ങളിൽ നടത്തിയ ഇടപെടലുകൾ ഫലം കണ്ടതി​െൻറ ആഹ്ലാദം നാട്ടുകാരും പ്രകടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.