ജില്ലയിലെ 820 അംഗൻവാടി വാടകക്കെട്ടിടത്തിൽ

കൊച്ചി: ജില്ലയിലെ അംഗൻവാടികളിൽ പലതും പ്രവർത്തിക്കുന്നത് പരിതാപകരമായ അവസ്ഥയിൽ. ആകെയുള്ള 2858 അംഗൻവാടിയിൽ 820 ഉം പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ. 1902 അംഗൻവാടി മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അടുക്കള, പുറത്തെ കളിസ്ഥലം, സ്റ്റോർ റൂം, ശിശു സൗഹൃദ ശൗചാലയം എന്നിവ ഉൾപ്പെടെ നഗരസഭ പരിധിയിൽ രണ്ടുസ​െൻറിലും ഗ്രാമപഞ്ചായത്ത് പരിധിയിൽ മൂന്ന് സ​െൻറ് സ്ഥലത്തും 650 ചതുരശ്ര അടി കെട്ടിടത്തിലാണ് ഒരു മികച്ച അംഗൻവാടി പ്രവർത്തിക്കേണ്ടത്. എന്നാൽ, പലതും ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമെല്ലാം ഇൗ മുറി മാത്രമാണ് ആശ്രയം. 136 അംഗൻവാടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​െൻറ കീഴിെല കെട്ടിടത്തിലാണ്. ഇതിന് വാടകയില്ല. എന്നാൽ, 820 അംഗൻവാടി വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. നഗരസഭ പരിധിയിൽ അംഗൻവാടി പ്രവർത്തിക്കുന്നതിന് 3000 രൂപയും ഗ്രാമ പഞ്ചായത്ത് പരിധിയിൽ 750 രൂപയുമാണ് കെട്ടിടത്തിന് വാടക നൽകാനായി വനിത-ശിശു വികസനവിഭാഗം അനുവദിക്കുന്നത്. ഇത് പര്യാപ്തമല്ല. അംഗൻവാടികൾക്ക് ഉപേയാഗപ്പെടുത്താവുന്ന 114 പുറമ്പോക്ക് സ്ഥലം കണ്ടെത്തി ഒരുവർഷം മുമ്പ് വനിത-ശിശു വികസനവിഭാഗം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും സ്ഥലപരിശോധന പൂർത്തീകരിച്ചിട്ടില്ല. വില്ലേജ് ഒാഫിസർമാരാണ് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കേണ്ടത്. ഇത് കലക്ടർ സർക്കാറിന് സമർപ്പിക്കുകയും സർക്കാർ സ്ഥലം അനുവദിച്ച് ഉത്തരവിറക്കുകയും വേണം. എന്നാൽ, ഒാഖി ദുരന്തം കാരണം സ്ഥലപരിശോധന നിർത്തിെവക്കേണ്ടിവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.