'ഭൂമിക്ക്​ ഓക്‌സിജന്‍ നല്‍കുന്നത് ജലസ്രോതസ്സുകള്‍'

കൊച്ചി: അന്തരീക്ഷ വായുവിലെ ഓക്‌സിജ​െൻറ അളവ് ഭൂമിയിലെ ജീവജാലങ്ങൾക്ക് അനുയോജ്യമായ വിധത്തില്‍ നിലനിർത്തുന്നതില്‍ പുഴകളും തടാകങ്ങളും ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ക്ക് നിർണായക പങ്കുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍. കുഫോസില്‍ ജല ആവാസവ്യവസ്ഥകളുടെ ശാസ്ത്രീയ പരിപാലന മാര്‍ഗങ്ങളെക്കുറിച്ച ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേമ്പനാട്ടുകായലി​െൻറ ശോഷണവും പരിസ്ഥിതി വെല്ലുവിളികളുമാണ് പ്രധാനമായും ശിൽപശാല ചര്‍ച്ച ചെയ്യുന്നത്. ഡോ. എന്‍.ആര്‍. മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. കുഫോസ് സ​െൻറര്‍ ഫോര്‍ അക്വാറ്റിക് മാനേജ്‌മ​െൻറ് ആൻഡ് കണ്‍സര്‍വേഷന്‍ പ്രഫ. ഡോ. വി.എന്‍. സജീവന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി.വി. ശങ്കര്‍, സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ്. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശിൽപശാല ബുധനാഴ്ച സമാപിക്കും. എസ്.െഎ.ഒ: മുഫീദ് കൊച്ചി പ്രസിഡൻറ്; നസീഫ് അൻവർ സെക്രട്ടറി കൊച്ചി: എസ്.ഐ.ഒ ജില്ല പ്രസിഡൻറായി മുഫീദ് കൊച്ചിയെയും സെക്രട്ടറിയായി നസീഫ് അൻവറിനെയും തെരഞ്ഞെടുത്തു. കെ.എ. ഇസ്ഹാഖ് (ഓർഗനൈസേഷൻ), ഷാഹിദ് അഷ്ഫാഖ് (പബ്ലിക് റിലേഷൻസ്), തൻസീർ (കാമ്പസ്) എന്നിവരാണ് ജോയൻറ് സെക്രട്ടറിമാർ. ഏരിയ പ്രസിഡൻറുമാർ: ആസിഫ് ഇസ്മാഇൗൽ (കോതമംഗലം), ഫസൽ ബഷീർ (മൂവാറ്റുപുഴ), നൗഫൽ (പെരുമ്പാവൂർ), ബാസിത്ത് (വാഴക്കുളം), മുബാരിസ് (അസ്ഹറുൽ ഉലൂം), യാസിർ (കീഴ്മാട്), മുജീബ് (എടത്തല), അൻസാഫ് (കുന്നത്തുനാട്), സമീൽ (ആലുവ), ആഷിഖ് (പാനായിക്കുളം), ഷഫീർ (പറവൂർ), നഇൗം (വൈപ്പിൻ), മുസമ്മിൽ (കളമശ്ശേരി), അമീൻ (എറണാകുളം), അജ്മൽ (കൊച്ചി), സുൽഫിക്കർ (നെടുമ്പാശ്ശേരി). വിവിധ വകുപ്പുകളുടെ ഭാരവാഹികളായി ഫുആദ് കൊച്ചി (റിസർച്), ശറഫുദ്ദീൻ നദ്‌വി (ഇസ്ലാമിക് കാമ്പസ്), ശാക്കിർ കളമശ്ശേരി (വിദ്യാഭ്യാസം), സാജിദ് ഇസ്റ (സംവേദനവേദി), മുനീർ പെരുമ്പാവൂർ (കായികം), ഫരീദ് കോതമംഗലം (തൻശിഅ) എന്നിവരെ നിയമിച്ചു. റിസ്വാൻ പെരിങ്ങാല, സലീൽ ഫലാഹി, അംജദ് എടത്തല, ഷഫാസ് ഉസ്മാൻ എന്നിവരെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി മുജീബ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.