ഡോ. കെ.എസ്​. രവികുമാർ സംസ്​കൃത സർവകലാശാല പി.വി.സി

കാലടി: ഡോ. കെ.എസ്. രവികുമാറിനെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല േപ്രാ-വൈസ് ചാൻസലറായി നിയമിച്ചു. സർവകലാശാല മലയാള വിഭാഗം മോധാവിയായി പ്രവർത്തിക്കുകയായിരുന്നു. തിരുവനന്തപുരം എം.ജി കോളജിൽനിന്ന് എഴര വർഷം മുമ്പാണ് സംസ്കൃത സർവകലാശാലയിൽ എത്തിയത്. പന്തളം സ്വദേശിയായ ഇദ്ദേഹം സാഹിത്യ നിരൂപകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരിേക്ക കൽബുർഗിയുടെ വധത്തിൽ പ്രതിഷേധിച്ച് അംഗത്വം രാജിവെച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. അധ്യാപിക ഗീത പുതുശ്ശേരി. മക്കൾ: അഭിജിത്ത് (അമേരിക്ക), അരവിന്ദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.