കുട്ടമശ്ശേരി കുത്തരി വിപണനോദ്ഘാടനം

- കൃഷിഭൂമി നികത്തുന്നതി‍​െൻറ കെടുതികളാണ് ഇന്ന് അനുഭവിക്കുന്നത് --മന്ത്രി എ.സി. മൊയ്തീൻ ആലുവ: കൃഷിഭൂമി നികത്തുന്നതി‍​െൻറ കെടുതികൾ ഇന്ന് വളരെയധികം അനുഭവിക്കുകയാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കുട്ടമശ്ശേരി പാടശേഖര സമിതിയുടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാടം നികത്തൽമൂലം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു. ജൈവ ആവാസ വ്യവസ്ഥയെ ഇത് ബാധിച്ചു. ജൈവ കൃഷിയിലും തരിശുഭൂമി കൃഷിയിലും എറണാകുളത്തി​െൻറ മികവ് അഭിനന്ദനാർഹമാണ്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടന്മാരായ മമ്മൂട്ടി, ശ്രീനിവാസൻ എന്നിവർ നടത്തിയ പ്രവർത്തനങ്ങൾ മികവുറ്റതാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും ഇതോെടാപ്പം നടപ്പാക്കാൻ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.എസ്.സി അംഗം പി.എച്ച്.എം. ഇസ്മായിൽ, കീഴമാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുഞ്ഞുമുഹമ്മദ് സെയ്താലി, അഭിലാഷ് അശോകൻ, പൗളി ജോണി, പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, കെ.എ. ബഷീർ, എം. മീതിയൻ പിള്ള എന്നിവർ സംസാരിച്ചു. പാടശേഖര സമിതി പ്രസിഡൻറ് വി.വി. മന്മഥൻ സ്വാഗതവും, പി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു. ആദരിച്ചു ആലുവ: ഇന്ത്യ ബ്ലൈൻഡ് ക്രിക്കറ്റ് ടീമി​െൻറ കോച്ച് സജുകുമാറിനെ ആദരിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി എം.എൻ. ഗോപി, കൗൺസിലർ എ.സി. സന്തോഷ് കുമാർ, കെ. രഞ്ജിത് കുമാർ, രാജീവ് മുതിരക്കാട്, രാജേഷ് കുന്നത്തേരി, കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ഷാർജയിൽ നടന്ന അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം നേടിയ പശ്ചാത്തലത്തിലാണ് കോച്ചിനെ അനുമോദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.