ക്രമസമാധാന പരിപാലനത്തിൽ ജനപങ്കാളിത്തമില്ലാത്തത് തിരിച്ചടി

നെടുമ്പാശ്ശേരി: -റൂറൽ ജില്ലയിൽ ജനമൈത്രി സംവിധാനം താഴേത്തട്ടിൽ സജീവമാകാത്തത് ക്രമസമാധാന പരിപാലന രംഗത്ത് ജനപങ്കാളിത്തം ഉറപ്പുവരുത്താൻ തടസ്സമാകുന്നു. കൊച്ചി നഗരത്തിൽ വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയ രണ്ട് സംഭവങ്ങളും ആലുവയിലെ വൻ കവർച്ചയെത്തുടർന്നും ജനം പരിഭ്രാന്തിയിലാണ്. ജനകീയ പങ്കാളിത്തത്തോടെ പൊലീസി​െൻറ റോന്തുചുറ്റലുമായി സഹകരിക്കാൻ െറസിഡൻറ്സ് അസോസിയേഷനുകൾ മുന്നോട്ടുവന്നെങ്കിലും ഇതുസംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. റൂറൽ എസ്.പിയുടെ കീഴിലെ സ്ക്വാഡുകൾ റോന്തുചുറ്റൽ നടത്തുന്നതുമൂലം ഒട്ടേറെ കുറ്റവാളികളെ പിടികൂടുന്നുണ്ട്. എന്നാൽ, എല്ലാ സ്റ്റേഷനുകൾക്ക് കീഴിലും ഇത്തരത്തിൽ റോന്തുചുറ്റൽ സാധ്യമാകുന്നില്ല. വേണ്ടത്ര അംഗബലം പൊലീസിനില്ലാത്തതാണ് ഇതി​െൻറ കാരണം. ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ് പരിശോധനയുൾപ്പെടെ കാര്യമായി നടക്കുന്നില്ല. ഇത് കൃത്യമായി നടന്നാൽതന്നെ ഇവരെ മറയാക്കി ക്രിമിനലുകൾ ഒളിവിൽ കഴിയുന്നത് തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.