കൊതുകുനിവാരണത്തിന്​ ജനങ്ങളുടെ സഹകരണം അനിവാര്യം ^വി.കെ. മിനിമോൾ

കൊതുകുനിവാരണത്തിന് ജനങ്ങളുടെ സഹകരണം അനിവാര്യം -വി.കെ. മിനിമോൾ കൊച്ചി: കൊച്ചിയിലെ കൊതുകുശല്യം അവസാനിപ്പിക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. മിനിമോൾ പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും നഗരസഭ ചെയ്യുന്നുണ്ട്. കൊതുകു വളരുന്ന സാഹചര്യങ്ങളാണ് എന്നും കൊച്ചിയിൽ നിലനിൽക്കുന്നത്. വേനൽകാലത്ത് സ്ഥിതി കുറച്ചുകൂടി രൂക്ഷമാകുന്നു. ഇതിന് പരിഹാരം കാണാൻ കാനയിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണം. കാനയുടെ ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ എല്ലാ ഡിവിഷനുകളിലേക്കും 50,000 രൂപ വീതം നൽകുന്നുണ്ട്. ഇതു രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. രോഗവാഹകരായ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. കൊതുകു ശല്യം-ശാസ്ത്രീയ പഠനം വേണം -കെ.ജെ. ആൻറണി കൊച്ചി: കൊച്ചിയിൽ നിലനിൽക്കുന്ന രൂക്ഷമായ കൊതുകുശല്യത്തി​െൻറ പശ്ചാത്തലത്തിൽ ഇതിന് പരിഹാരം കണ്ടെത്താൻ ശാസ്ത്രീയമായ പഠനം നടത്തണെമന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ആവശ്യപ്പെട്ടു. വർഷങ്ങളായി ഒരു കമ്പനിയുടെ മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് നിലവിൽ കൊച്ചിയിലെ കൊതുകിനെ നശിപ്പിക്കാൻ പ്രാപ്തമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇത് പഠനവിധേയമാക്കണം. പുതിയ മരുന്ന് പരീക്ഷണം നടത്തിയെങ്കിലും ഒാഡിറ്റ് ഒബ്ജക്ഷ​െൻറ പേരിൽ ഇത് നിർത്തിവെച്ചിരിക്കുകയാണ്. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോവുകയായിരുന്നു വേണ്ടത്. മാലന്യം നിറഞ്ഞ കാനകൾ ശുചീകരിച്ച് നീരൊഴുക്ക് ഉണ്ടാക്കാനും നടപടി വേണമെന്നും കെ.ജെ. ആൻറണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.