സൗജന്യ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ

കൊച്ചി: സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ രോഗികൾക്ക് പ്രതിഫലം വാങ്ങാതെ ശസ്ത്രക്രിയ ചെയ്ത ഓര്‍ത്തോ സര്‍ജന്‍ ഡോ. വിനോദ് പദ്മനാഭനെ കലക്ടര്‍ പൊന്നാടയണിയിച്ചു. ശ്രീമത് സുധീന്ദ്ര തീർഥ സ്വാമിജിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ധനരായ 90 രോഗികള്‍ക്ക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇതില്‍ 54 ശസ്ത്രക്രിയ പൂര്‍ത്തിയായി. മിഷന്‍ പ്രസിഡൻറ് ആര്‍. രത്‌നാകര ഷേണായി അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വർഗീസ്, ഐ.എം.എ കൊച്ചി പ്രസിഡൻറ് ഡോ. വർഗീസ് ചെറിയാന്‍, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍, കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി ഭാരവാഹികളായ ഡോ. രാജീവ് സ്റ്റാന്‍ലി, ഡോ. വേണുഗോപാല്‍, എറണാകുളം തിരുമല ദേവസ്വം മാനേജിങ് അധികാരി പി. രങ്കദാസ പ്രഭു, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിനോദ് പദ്മനാഭന്‍, സെക്രട്ടറി വി. മനോഹര്‍ പ്രഭു എന്നിവര്‍ പങ്കെടുത്തു. വിളവെടുപ്പ് കൊച്ചി: കൊച്ചിൻ നഗരസഭ 50ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി. ഡിവിഷൻ കമ്മിറ്റിയും െറസിഡൻറ്സ് അസോസിയേഷനുകളും സഹകരിച്ചാണ് മുക്കുട്ടി ടെമ്പിൾ റോഡിന് സമീപം കൃഷി ചെയ്തിരുന്നത്. കൗൺസിലർ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ബിനു, കെ.എ. സുരേഷ് ബാബു, ആർ.പി. പിള്ള, സി.പി. ചന്ദ്രൻ, ശങ്കരമാരാർ, കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.