സീറോ മലബാര്‍ സഭ ഭൂമി വിവാദം: പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി. സിനഡിലെ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ കമീഷനെ നിയോഗിച്ചത്. വിഷയം പഠിക്കാനും ബന്ധെപ്പട്ടവരുമായി സംസാരിച്ച് ഉചിത പരിഹാരം കണ്ടെത്താനുമായി മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായാണ് ബിഷപ്പുമാരുടെ അഞ്ചംഗ സമിതി രൂപവത്കരിച്ചത്. മാർ ജേക്കബ് മനേത്താടത്ത്, മാർ തോമസ് ചക്യത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ആൻറണി കരിയിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഭയിലെ 62 മെത്രാന്മാരും സിനഡില്‍ പങ്കെടുത്തു. ഉടൻ ചർച്ച നടത്തി പരിഹാരം കാണാൻ സമിതിക്ക് നിർദേശം നല്‍കി. എറണാകുളം - അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ച പ്രശ്നങ്ങൾ ചൊവ്വാഴ്ച സിനഡ് ഗൗരവമായി ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് ചർച്ച നടത്തി പരിഹാരം കെണ്ടത്താൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച സിനഡ് ഉദ്ഘാടനം ചെയ്ത് മാർ ജോർജ് ആലഞ്ചേരിതന്നെ ഭൂമിയിടപാടിൽ ത​െൻറ നിലപാട് വ്യക്തമാക്കിയിരുന്നു. സഭക്ക് നാണക്കേടുണ്ടാക്കിയ വിവാദത്തിൽ കർദിനാൾ ഖേദം പ്രകടിപ്പിച്ചു. സാേങ്കതിക പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദം അന്വേഷിക്കാൻ വൈദികരെയും അൽമായരെയും ഉൾപ്പെടുത്തി നിയോഗിച്ച ആറംഗ അന്വേഷണ കമീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ നേരേത്ത പുറത്തുവന്നിരുന്നു. ഭൂമി വില്‍പനയിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്നും ഇടനിലക്കാരനായ സജു വർഗീസ് കുന്നേലിനെ കർദിനാളാണ് അതിരൂപതക്ക് പരിചയപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. ഇടപാടിലൂടെ സഭക്ക് 40 കോടിയോളം നഷ്ടമായെന്നാണ് കമീഷൻ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.